CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 9 Minutes 52 Seconds Ago
Breaking Now

വരനെത്താന്‍ വൈകി ; ആ വിവാഹം വേണ്ടെന്ന് വച്ച് അയല്‍വാസിയെ കല്യാണം കഴിച്ച് യുവതി

വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീധനത്തെ ചൊല്ലി ഇരു വീട്ടുകാരും തര്‍ക്കത്തിലായിരുന്നു.

വരന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്നുവച്ച് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. യുപി ബിജ്‌നോറിലാണ് സംഭവം. സ്ത്രീധനവുമായി ബന്ധപ്പെട്ട കര്‍ക്കങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു.

ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരനെത്താന്‍ വൈകിയതിനാല്‍ വധുവിനും കുടുംബത്തിനും നാണക്കേടായി. കാത്തിരുന്നു മടുപ്പും. വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീധനത്തെ ചൊല്ലി ഇരു വീട്ടുകാരും തര്‍ക്കത്തിലായിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം കൂടുതല്‍ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ കഴിയാതിരുന്നതെന്നുമാണ് വരന്റെ കുടുംബം നല്‍കുന്ന വിശദീകരണം. ഇരുവീട്ടുകാരും പോലീസിനെ സമീപിച്ചു. പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും വധു പിന്മാറി. അയല്‍വാസിയായ യുവാവിനെ വിവാഹവും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.