ഗുജറാത്തില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചിലിലാണ്.
ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. 12 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഒരു വര്‍ഷത്തോളമായി മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അമ്മ കൂട്ടു നിന്നെന്നുമാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. അമ്മയാണ് മൂന്നു പുരുഷന്മാരേയും വീട്ടിലെത്തിച്ചതെന്ന് പിതാവ് പറയുന്നു.
പിതാവിന് ഭക്ഷണത്തില്‍ മയക്കുമരുന്നോ മറ്റോ കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു ബലാത്സംഗം. പെണ്‍കുട്ടി മൊഴി നല്‍കി.