CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 43 Seconds Ago
Breaking Now

ബിജെപിയോട് അകന്നു തന്നെ ; മേഖലാ യോഗത്തില്‍ പങ്കെടുക്കാതെ പങ്കജ മുണ്ടെ

യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ബി.ജെ.പി മേഖല യോഗത്തില്‍ പങ്കെടുക്കാതെ മഹാരാഷ്ട്ര ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ. ശിവസേനയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് ശേഷമുള്ള പങ്കജ മുണ്ടെയുടെ വിട്ടുനില്‍ക്കല്‍ ചര്‍ച്ചയായി. എന്നാല്‍ പങ്കജ മുണ്ടെ യോഗത്തില്‍ പങ്കെടുക്കാത്തത് സുഖമില്ലാത്തതിനാലാണെന്നും അത് സൂചിപ്പിച്ച് അനുവാദം വാങ്ങിയിരുന്നുവെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ പങ്കജ മുണ്ടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ പരാജയപ്പെട്ടിരുന്നു. പരാജയത്തിന് ശേഷം പങ്കജ മുണ്ടെ ബിജെ.പി നേതൃത്വത്തോട് വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 12 എം.എല്‍.എമാരോടൊപ്പം ബി.ജെ.പി വിട്ട് ശിവസേനയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പങ്കജ മുണ്ടെ പാര്‍ട്ടി വിടില്ലെന്നാണ് ബി.ജെ.പി അന്ന് പ്രതികരിച്ചത്.

ട്വിറ്റര്‍ ബയോയിലും പങ്കജ് മുണ്ടെ മാറ്റം വരുത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.