CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 35 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ.ലോകസുവിശേഷവത്ക്കരണത്തിന് സ്വയം ബലിയായ് തീരാന്‍ ഫാ.സോജി ഓലിക്കല്‍.അനുഗ്രഹ സാന്നിധ്യമായി മാര്‍.സ്രാമ്പിക്കല്‍

ബര്‍മിങ്ഹാം.  താന്‍ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാര്‍ത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്‌നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന  രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

രണ്ടായിരത്തി ഇരുപതില്‍ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാര്‍ഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും  പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ  ഒരുക്കവും തുടക്കവുമായിക്കൊണ്ടാണ്  ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇത്തവണ ബര്‍മിംഗ്ഹാമില്‍ നടക്കുക .  

  ആഴമാര്‍ന്ന ദൈവികസ്‌നേഹത്തിന്റെ മാധുര്യം പ്രവര്‍ത്തിയിലൂടെ  പ്രതിഫലേച്ഛയില്ലാതെ ഏവരിലേക്കും പകരുന്ന സെഹിയോന്‍ യുകെ ഡയറക്ടര്‍ സോജിയച്ചന്‍ കണ്‍വെന്‍ഷന്‍ നയിക്കും.

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്  നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും പങ്കെടുത്ത് സന്ദേശം നല്‍കും.

സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രി യിലെ പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ഇത്തവണ സോജിയച്ചനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും.

  സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ, മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മകളുടെയും  ആസ്റ്റണ്‍ നിത്യാരാധനാകേന്ദ്രത്തിന്റെയും നേതൃത്വവുമായ    സിസ്റ്റര്‍ ഡോ. മീനയും ഇത്തവണ വചനവേദിയിലെത്തും .

 കത്തോലിക്കാ  സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും  കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും  പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 

ക്രിസ്മസിനൊരുക്കമായുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ് . കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായും നല്‍കിവരുന്നു .

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;

 

Video link

https://youtu.be/mIiJwNjUhUA

 

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും  നാളെ ഡിസംബര്‍ 14 ന് രണ്ടാം  ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സന്‍ ?+44 7506 810177?

അനീഷ്.07760254700

           ബിജുമോന്‍ മാത്യു ?07515 368239?

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

  ബിജു എബ്രഹാം ?07859 890267?

ജോബി ഫ്രാന്‍സിസ് ?07588 809478?

Attachments area

Preview YouTube video One Day Catholic Bible Convention, Birmingham, UK

 

 

 




കൂടുതല്‍വാര്‍ത്തകള്‍.