CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 52 Seconds Ago
Breaking Now

അവര്‍ നോ പറഞ്ഞു കഴിഞ്ഞു, പതിനാറ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടത്: പ്രശാന്ത് കിഷോര്‍

ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്

പൗരത്വ ഭേദഗതി ബില്ലിനും എന്‍ആര്‍സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍. മൂന്നു മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞു കഴിഞ്ഞു. മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചു. ഇനി ജുഡിഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഭരണഘടനാ വിരുദ്ധമായ ബില്ലാണിതെന്നും അതിനാല്‍ തന്നെ കേരളത്തില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.