CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Seconds Ago
Breaking Now

പ്രതിഷേധം ശക്തമാകുന്നതിനിടെ അമിത് ഷായുടെ മേഘാലയയിലെ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി

ഷില്ലോഗിലെ നോര്‍ത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദര്‍ശിക്കാന്‍ അമിത് ഷാ തീരുമാനിച്ചിരുന്നു.

പൗരത്വ നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേഘാലയയിലെ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഷില്ലോഗിലെ നോര്‍ത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദര്‍ശിക്കാന്‍ അമിത് ഷാ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഭ്യന്തരമന്ത്രി ശനിയാഴ്ചയും തിങ്കളാഴ്ചയും ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2015 ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം പ്രാപ്തമാക്കുന്ന 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ, പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും ഉപയോഗിച്ചു. അടുത്ത 48 മണിക്കൂര്‍ മേഘാലയയിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.