CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 59 Seconds Ago
Breaking Now

പൗരത്വ നിയമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വം നല്‍കുന്നത് ഒരു കേന്ദ്ര അവകാശമാണ് എന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു

കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരായ എതിര്‍പ്പ് രാജ്യവ്യാപകമായി ശക്തി പ്രാപിക്കുന്നതിനിടെ കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരമുള്ള ഒരു നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തില്‍ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, പൗരത്വം നല്‍കുന്നത് ഒരു കേന്ദ്ര അവകാശമാണ് എന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാള്‍, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ ഭേദഗതി വരുത്തിയ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള ആളുകളോട് വിവേചനം കാണിക്കുന്ന ഭരണഘടനാവിരുദ്ധ നിയമത്തിന് തന്റെ സംസ്ഥാനത്ത് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടിരുന്നു. 'മതം, ജാതി, ഭാഷ, സംസ്‌കാരം ലിംഗഭേദം, തൊഴില്‍ എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും പൗരത്വത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. ഈ അവകാശം ഈ നിയമ ഭേദഗതിയാല്‍ അസാധുവാക്കപ്പെടുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാനുള്ള നീക്കം ഭരണഘടനയെ നിരസിക്കലാണ്, അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.