ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് അമേരിക്ക ഇങ്ങനെ നിര്‍ദ്ദേശിച്ചത്.
അതേ സമയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയില്ലെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. പൗരത്വ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ് .