CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 18 Seconds Ago
Breaking Now

ഇനി ബോറിസ് യുഗം; മൂന്നര വര്‍ഷം നീണ്ട 'വിഷപ്രയോഗം' അവസാനിക്കും; ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് വരും; വിജയത്തിന് വഴിയൊരുക്കിയ മുന്‍ ലേബര്‍ വോട്ടര്‍മാരെ കൈവിടില്ലെന്ന് പ്രഖ്യാപനം

ലേബര്‍ സര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പായതോടെ സ്‌റ്റെര്‍ലിംഗ് മൂന്നര വര്‍ഷത്തിലെ ഉയരം താണ്ടി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് മൂന്നര വര്‍ഷം നീണ്ട വിഷലിപ്തമായ വാക്‌പോരിന് അന്ത്യംകുറിയ്ക്കുമെന്ന് രാജ്ഞിയെ സന്ദര്‍ശിച്ച് നം.10-ല്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്തെ ഒരുമിപ്പിച്ച് ബ്രക്‌സിറ്റ് വേര്‍തിരിവുകള്‍ സൃഷ്ടിച്ച മുറിവുകള്‍ ഉണക്കുമെന്നും ലേബര്‍ പാര്‍ട്ടിക്ക് മേല്‍ വന്‍ വിജയം നേടിയ ശേഷം ബോറിസ് പ്രഖ്യാപിച്ചു. 'ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രചരണങ്ങളാണ് ലേബര്‍ ചെങ്കോട്ടകളായ നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സ് സീറ്റുകളില്‍ ടോറികള്‍ക്ക് നേട്ടം സമ്മാനിച്ചത്. 

80 സീറ്റുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച് കയറിയ ടോറികള്‍ക്ക് 1987-ന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. രാഷ്ട്രീയത്തില്‍ നിന്നും ജനങ്ങള്‍ക്ക് ഇടവേള നല്‍കണം, ബ്രക്‌സിറ്റ് സംസാരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമുള്ള ഇടവേളയും, രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ യൂറോപ്പ് അനുകൂലികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബോറിസ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് 'ഹാപ്പി ക്രിസ്മസ്' നേര്‍ന്ന അദ്ദേഹം ബ്രക്‌സിറ്റ് എത്രയും വേഗം പൂര്‍ത്തിയാക്കി 2020-ല്‍ എന്‍എച്ച്എസ് പോലുള്ള സുപ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാന്‍ കഴിയുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. 

ലേബര്‍ സര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പായതോടെ സ്‌റ്റെര്‍ലിംഗ് മൂന്നര വര്‍ഷത്തിലെ ഉയരം താണ്ടി. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ മുന്നില്‍ നിന്നത് കൊണ്ട് മാത്രമാണ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരുന്നതെന്ന് 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ട പോളും ഇന്നലെ പുറത്തുവന്നു. കാമുകി കാരി സിമണ്ട്‌സിനൊപ്പമാണ് ബോറിസ് വിജയശ്രീലാളിതനായി നം.10-ലേക്ക് മടങ്ങിയെത്തിയത്. പുതിയ പാര്‍ലമെന്റില്‍ വനിതാ എംപിമാരുടെ എണ്ണം 217 എന്ന റെക്കോര്‍ഡില്‍ തൊടുകയും ചെയ്തു. ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് എംപിമാരില്‍ പകുതിയും സ്ത്രീകളാണ്. 

ലേബര്‍ പാര്‍ട്ടിയ്ക്ക് വോ്ട്ട് ചെയ്യുന്നത് ശീലമാക്കിയിട്ടും ഇക്കുറി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് മറിച്ചവരെ ജനങ്ങളുടെ സര്‍ക്കാര്‍ കൈവിടില്ലെന്നും ബോറിസ് പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയെ തൂത്തെറിഞ്ഞ നോര്‍ത്തിലെ ചെങ്കോട്ടയിലേക്ക് അദ്ദേഹം യാത്ര ചെയ്ത് ജനങ്ങളെ നേരില്‍ കാണുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.