CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 51 Seconds Ago
Breaking Now

പുതു നേതൃത്വവുമായി പത്താം വാര്‍ഷിക ആഘോഷത്തിന് ഒരുങ്ങി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഡിസംബര്‍ 28ന് വൈകുന്നേരം നാലു മണിക്ക് വില്‍സ്റ്റഡ് വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ കലാ കായിക സാംസ്‌കാരിക പരിപാടികളുമായി ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഡിസംബര്‍ 28ന് വൈകുന്നേരം നാലു മണിക്ക് വില്‍സ്റ്റഡ് വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഗാനമേളയും നാവില്‍ സ്വാദൂറും ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ പ്രോഗ്രാമും ചില്‍ഡ്രന്‍സ് സാന്റാ പാര്‍ട്ടിയും ഡിസംബര്‍ 22 ഞായറാഴ്ച രണ്ടു മണി മുതല്‍ സൗത്ത്ഫീല്‍ഡ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബേബി പോട്ടയില്‍ (പ്രസിഡന്റ്) ബിജു ഈശോ (സെക്രട്ടറി), ബിബി ചെറിയാന്‍ (ട്രഷറര്‍), ജോമോന്‍ തോമസ്, ജെഫ്രിന്‍ സൈമണ്‍, മെല്‍വിന്‍ ബേബി,ബിജി ബിനോ, ആസ്മി ജെയിംസ്, കമ്മറ്റി അംഗങ്ങള്‍) എന്നിവരേയും തിരഞ്ഞെടുത്തു. ബിഎംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാമിലേക്ക് ചില്‍ഡ്രന്‍സ് സാന്റാ പാര്‍ട്ടിയിലേക്കും ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അറിയിക്കുന്നു

 

അഡ്രസ്

വില്‍സ്റ്റണ്‍ വില്ലേജ് ഹാള്‍, കോടണ്‍ എന്‍ഡ് റോഡ്,ബെഡ്‌ഫോര്‍ഡ് MK45 3 BX

 




കൂടുതല്‍വാര്‍ത്തകള്‍.