CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 30 Seconds Ago
Breaking Now

സ്വാതന്ത്ര്യ ദിനത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ അന്ന് പതാകയ്ക്ക് ആദരം ; ഇന്ന് ആ കുട്ടി പൗരത്വ പട്ടികയ്ക്ക് പുറത്ത്

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്റെ പേരില്ലെന്നാണ് വാദം.

സ്വാതന്ത്ര്യ ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് ദേശീയ പതാകയ്ക്ക് ആദരം അര്‍പ്പിക്കുന്ന ആസാമില്‍ നിന്നുള്ള രണ്ടു കുട്ടികളുടെ ചിത്രം ചര്‍ച്ചയായിരുന്നു. വൈറലായ ഈ ചിത്രത്തില്‍ ഇടതു ഭാഗത്തു നില്‍ക്കുന്ന ഹൈദര്‍ അലി ഖാന്‍ എന്ന കുട്ടി ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്റെ പേരില്ലെന്നാണ് വാദം. എന്നാല്‍ കുട്ടിയുടെ വീട്ടിലെ മറ്റ് അംഗങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനിക്ക് ദേശീയ പൗരത്വ രജിസ്റ്ററില്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും തങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്നും കുട്ടി മാധ്യമങ്ങളോട് പറയുന്നു.

അസമിലെ പ്രളയ സമയത്ത് വെള്ളം കയറിയ സ്‌കൂളില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് കുട്ടികള്‍ പതാകയെ ആദരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്. ചിത്രം വൈറലായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.