CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 54 Seconds Ago
Breaking Now

പശ്ചിമ ബംഗാളില്‍ രൂക്ഷമായ അക്രമം ; രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ബിജെപി

രാഷ്ട്രപതി ഭരണത്തിന് തങ്ങളും എതിരാണെന്നും എന്നാല്‍ അരാജകത്വം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമായിരുന്നു സിന്‍ഹ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അക്രമം തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുമെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. അക്രമം തടയുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് ബംഗ്ലാദേശില്‍ നിന്നെത്തിയ മുസ്ലീം നുഴഞ്ഞു കയറ്റക്കാരാണ് പ്രക്ഷോഭമുണ്ടാക്കുന്നതെന്നും വിമര്‍ശനം ഉന്നയിച്ചു. രാഷ്ട്രപതി ഭരണത്തിന് തങ്ങളും എതിരാണെന്നും എന്നാല്‍ അരാജകത്വം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമായിരുന്നു സിന്‍ഹ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പൗരത്വ നിയമഭദേഗതിയ്‌ക്കെതിരെ പ്രക്ഷോഭം കനത്ത പശ്ചിമ ബംഗാളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മൂര്‍ഷിദാബാദ്, ഹൗറ, മാള്‍ഡ, നോര്‍ത്ത് 24 പാര്‍ഗാനാസ് എന്നീ ജില്ലകളിലാണ് വലിയ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ 17 ബസുകള്‍ക്കും അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്കും തീവെച്ചെന്നാണ് കണക്ക്. കൂടാതെ പോലീസ് വാഹനങ്ങളും ഫയര്‍ എന്‍ജിനുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. പലപ്പോഴും തെരുവില്‍ പോലീസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആറോളം റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീവെച്ചു. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മൂര്‍ഷിദാബാദിലെ ജംഗിപൂരില്‍ പോലീസിനെതിരെ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതായും വിവരമുണ്ട്.

 

അതേസമയം, പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളില്‍ ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. നിയമഭേദഗതിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.