CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 27 Seconds Ago
Breaking Now

ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്; അധ്യാപികയെ പരിചയപ്പെടുത്തി ഷറഫുദ്ദീന്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ എത്തി മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി മാറിയ നടനാണ് ഷറഫുദ്ദീന്‍. ഫഹദ് ഫാസില്‍ നായകനായ വരത്തനില്‍ വില്ലന്‍ വേഷത്തിലും ഷറഫുദ്ദീന്‍ എത്തുകയുണ്ടായി. ഇപ്പോഴിതാ

താന്‍ ഒരു നടന്‍ ആകുമെന്ന് ആദ്യം പറഞ്ഞ തന്റെ ടീച്ചറിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മായ എന്നാണ് ആ ടീച്ചറുടെ പേര്. ടീച്ചേര്‍ക്കൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് ഷറഫുദ്ദീന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ഷറഫുദ്ദീന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ അഞ്ചാം പാതിരയിലും ഒരു പ്രധാന കഥാപാത്രത്തെ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.