CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 44 Seconds Ago
Breaking Now

സമയവും സ്ഥലവും നിശ്ചയിക്കൂ, സംവാദത്തിന് തയ്യാറാണ് ; മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ച് കപില്‍ സിബല്‍

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സി.എ.എ വിഷയത്തില്‍ രാജ്യത്തോട് നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രതിപക്ഷത്തെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായെയും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചര്‍ച്ചയ്ക്ക വിളിച്ചു.

രാഹുല്‍ ഗാന്ധിയെയും അഖിലേഷ് യാദവിനെയും അമിത് ഷാ സംവാദത്തിനായി വിളിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഞാന്‍ വെല്ലുവിളിക്കുന്നുു. അവര്‍ക്ക് സമയവും സ്ഥലവും നിശ്ചയിക്കാമെന്ന് കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സി.എ.എ വിഷയത്തില്‍ രാജ്യത്തോട് നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.എ.എയില്‍ ഒമ്പത് നുണകള്‍ താന്‍ അവതരിപ്പിക്കാമെന്നും വിഷയത്തില്‍ എങ്ങനെയാണ് ഇവരെ രാജ്യം വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.

യു.പിയിലെ ലഖ്‌നൗവില്‍ നടന്ന ചടങ്ങിലാണ് പൗരത്വഭേദഗതി നിയമത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ഗാന്ധി, മമതബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നീ നേതാക്കളെ അമിത് ഷാ വെല്ലുവിളിച്ചത്.

.

 




കൂടുതല്‍വാര്‍ത്തകള്‍.