CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 3 Seconds Ago
Breaking Now

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി ; വൈറസ് ബാധ സ്ഥിരീകരിച്ചത് 440 പേരില്‍

ലോകരാഷ്ട്രങ്ങളെല്ലാം ജാഗ്രതയിലാണ്.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ബുധനാഴ്ചയോടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 440 പേര്‍ക്കാണ്. വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഊര്‍ജിതമായ നടപടികളാണ് ചൈനീസ് ആരോഗ്യ വിഭാഗം നടത്തുന്നത്.2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങളെല്ലാം ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടെന്ന് സംശയം തോന്നുവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുകയാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ.

ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാരെ എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ചൈയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വൂഹാനില്‍ അധ്യാപികയായ ഒരു ഇന്ത്യക്കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്!ച യുഎസിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ തായ്!ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്!വാന്‍ എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം ബാധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.