CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 8 Minutes 21 Seconds Ago
Breaking Now

സമീക്ഷ റിപ്പബ്ലിക്ക് ദിനാഘോഷവും മലയാളം പഠനകേന്ദ്രം ഉദ്ഘാടനവും സൗത്താംപ്ടണില്‍

യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ UK  യുടെ സൗതാംപ്ടണ്‍   പോര്ടസ്മൗത്  ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു .

 ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ മൂല്യങ്ങള്‍ ഫാസിസ്റ്റു ഭരണകൂടത്താല്‍  ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍   ഇന്ത്യ മുട്ടുമടക്കില്ല നമ്മള്‍ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു റിപ്പബ്ലിക്ക് ദിനം സൗത്താംപ്ടണില്‍ ഭരണഘടനാ സംരക്ഷണ ദിനം ആയി ആചരിക്കകയാണ് .

ജനുവരി 26 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ 4 മണി വരെ സൗത്താംപ്ടണിലെയും സമീപ പ്രദേശങ്ങളിയെയും മുഴുവന്‍ മലയാളി സമൂഹത്തെയും ഉള്‍പ്പെടുത്തി ഒരു കുടുംബസംഗമം ആയി നടത്താനാണ്  സംഘാടകര്‍ ഉദ്യേശിക്കുന്നതു .

സമീക്ഷ UK യുടെ ബ്രാഞ്ചിലെ മെംബെര്ഷിപ് ക്യാമ്പയിന്‍ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും.

മഹത്തായ മലയാള പൈതൃകം വളര്‍ന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാവാനും മാതൃഭാഷ പഠനം മാധുര്യമുള്ളതാക്കുവാനും വേണ്ടി ഒരു  മലയാളം ഭാഷാപഠനകേന്ദ്രത്തിനു അന്നേ ദിവസം സൗത്താംപ്ടണില്‍  തുടക്കം കുറിയ്ക്കുകയാണ് .  എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച സംരംഭം ആണ്  മലയാളം മിഷന്‍. ശരിയായ സിലബസ്  പ്രകാരം മാതൃഭാഷ പഠിപ്പിക്കാനും  അതുവഴി നമ്മുടെ തനതായ സംസ്‌കാരം പുതിയ തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കാനും ഈ മഹത്തായ പദ്ധതിയിലൂടെ സാധിക്കുമെന്നത് UK യില്‍ തന്നെ പലയിടങ്ങളിലും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് .

UK  യിലെ  സാംസ്‌കാരിക നായകരും UK  രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ളവരുമായ മലയാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും 'ബ്രിട്ടീഷ് മലയാളിയും ബ്രിട്ടീഷ് രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചര്‍ച്ചകളും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട് .

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേത്രത്വം കൊടുക്കുന്നത് സമീക്ഷ  UK ദേശിയ വൈസ് പ്രസിഡന്റ്  പ്രസാദ് , സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രെഞ്ജിഷ് , മിഥുന്‍ , അബി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള  വിപുലമായ സംഘാടക സമിതി ആണ് .

ഈ  സൗഹാര്‍ദ്ദ സദസ്സിലേക്ക് UKയിലെ മുഴുവന്‍ മലയാളികളെയും  കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികള്‍ ക്ഷണിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക

ജോസ് : 07307086202

റെയ്‌നോള്‍ഡ് : 07838653324

 

വാര്‍ത്ത ;. ബിജുഗോപിനാഥ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.