CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 39 Seconds Ago
Breaking Now

ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സതേഫാനോസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും

ബര്‍മ്മിങ്ഹാം ; സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ കാവല്‍പിതാവും സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സറേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 25,26 (ശനി, ഞായര്‍) തിയതികളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രോപോലീഞ്ഞയുമായ ഡോ മാത്യൂസ് മാര്‍ തീമേത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനാകും. ശനിയാഴ്ച വൈകീട്ട് ആറു മണിയ്ക്ക് കൊടിയേറ്റ്, സന്ധ്യാ നമസ്‌കാരം, വചന പ്രഘോഷണം, ആശിര്‍വാദം എന്നിവ നടക്കും .

ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം തുടര്‍ന്ന് നേര്‍ച്ച വിളക്ക് ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന ലേലം, സ്‌നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ക്രിസ്തുവിന്റെ പീഡാ സഹനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ സെഫോനോസ് സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

വികാരി ഫാ മാത്യൂസ് കുര്യാക്കോസ് ; 078132999325

ട്രസ്റ്റി രാജന്‍ വര്‍ഗീസ് (07988959296

സെക്രട്ടറി ജയ്‌സണ്‍ തോമസ് -07723043560

പള്ളിയുടെ വിലാസം

 

സെന്റ് സ്റ്റീഫന്‍സ് 10 സി ബര്‍മ്മിങ്ഹാം

427, ബ്രേയ്‌സ് റോഡ് B26 2RR

വാര്‍ത്ത അയക്കുന്നത് ; ജോര്‍ജ് മാത്യു

 




കൂടുതല്‍വാര്‍ത്തകള്‍.