CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 17 Seconds Ago
Breaking Now

ചൈന മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു; സഹായിക്കുന്നത് കൊണ്ട് എതിര്‍ക്കില്ല; തനിനിറം വ്യക്തമാക്കി ഇമ്രാന്‍

ചൈനീസ് സര്‍ക്കാരിനോട് വളരെയേറെ നന്ദിയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ചൈനയില്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ നേരിടുന്ന പീഡനങ്ങളും, അടിച്ചമര്‍ത്തലും ഉയര്‍ത്തിക്കാണിക്കേണ്ടെന്നാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്ഥാനെ സഹായിച്ചത് കൊണ്ടാണ് ഈ മുസ്ലീങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന് എതിരെ മിണ്ടാത്തതെന്ന് ഇമ്രാന്‍ ഖാന്‍ തുറന്നുസമ്മതിച്ചു. 

സ്വിറ്റ്‌സര്‍ലാന്‍ഡ് ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഫോറിന്‍ പോളിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ കുറ്റസമ്മതം. കശ്മീരും, ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തുന്ന ഖാന്‍ എന്ത് കൊണ്ടാണ് സിന്‍ജിയാംഗില്‍ ചൈന നടത്തുന്ന മുസ്ലീങ്ങളുടെ അടിച്ചമര്‍ത്തലില്‍ നിശബ്ദത പാലിക്കുന്നതെന്ന ചോദ്യത്തിന് 'ചൈന ഞങ്ങളെ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ തകര്‍ന്നുകിടക്കുമ്പോള്‍ ചൈനയാണ് സഹായിക്കാന്‍ വന്നത്', ഖാന്‍ പറഞ്ഞു. 

ചൈനീസ് സര്‍ക്കാരിനോട് വളരെയേറെ നന്ദിയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 'ചൈനയുമായി എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് സ്വകാര്യമായി നീക്കാനാണ് തീരുമാനം. ഇത് പരസ്യമായി പറയുന്ന പ്രശ്‌നമില്ല', ഇമ്രാന്‍ ഖാന്‍ ഫോറിന്‍ പോളിസിയോട് പറഞ്ഞു. ഇതിന് പുറമെ ചൈനയില്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ വിശദവിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും ഇതേക്കുറിച്ച് ഖാന്‍ വെളിപ്പെടുത്തി. 

ചൈനയില്‍ എന്താണ് നടക്കുന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് വലിയ അറിവില്ല. ഇടയ്ക്ക് വായിച്ചിട്ടുണ്ടെന്നല്ലാതെ കശ്മീരില്‍ നടക്കുന്നത് പോലൊന്നും നടക്കുന്നില്ല, ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഉയിഗുര്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തി, തടവില്‍ പാര്‍പ്പിച്ചു, മതപരമായ ആചാരങ്ങളില്‍ ഇടപെട്ടും പീഡിപ്പിക്കുന്ന ചൈനയുടെ നിലപാട് ലോകം അപലപിക്കുമ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ അതിശയിപ്പിക്കുന്ന പാപ്പരത്തം പുറത്തുവരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.