CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 8 Seconds Ago
Breaking Now

കൊറോണ വൈറസ് ; മരണ നിരക്ക് 80 ആയി ; 2774 പേര്‍ രോഗ ബാധിതര്‍ ; കൂടുതല്‍ രാജ്യങ്ങളിലേക്കും പടരുന്നതോടെ ആശങ്കയേറുന്നു

വൈറസ് ശരീരത്തിലെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ രോഗാണു വാഹകരാകുന്നു.

ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് വ്യാപനം നിന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 2774 ആയി ഉയര്‍ന്നു. പുതുതായി 24 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ്ക്ക് പുറത്ത് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്!ൃതിട്ടില്ല. വൈറസ് വ്യാപനം തടയാന്‍ ചൈന ഊര്‍ജിത നടപടികളെടുക്കുന്നുണ്ട്. രാജ്യത്ത് പൊതു അവധി നീട്ടിയിട്ടുണ്ട്.

വൈറസ് വ്യാപനശക്തി തുടക്കത്തിലുള്ളതിനേക്കാള്‍ വര്‍ധിച്ചതായാണ് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വൈറസ് ശരീരത്തിലെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ രോഗാണു വാഹകരാകുന്നു. വുഹാന് പുറമെ ഷാങ്ഹായ്, ബെയ്ജിങ് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം അടച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി യാത്രാവിലക്കുമുണ്ട്.

അതിനിടെ വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ ഞായറാഴ്ച മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൈനയില്‍ നിന്ന് വന്നവരാണ് രോഗബാധിതരെല്ലാം. യുഎസില്‍ 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. തായ്‌വാനില്‍ നാലാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

 

വൈറസ് വ്യാപനം തടയാന്‍ ഹുബെയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഹുബെയില്‍ നിന്ന് ആരെയും പുറത്തുപോകാന്‍ അനുവദിക്കുന്നില്ല. പുറത്തുനിന്ന് ആരെയും ഹുബെയിലേക്ക് വിടുന്നുമില്ല. ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

 

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെറ്റിച്ച് വൈറസ് അതിവേഗം പടരുകയാണെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ ചൈനയില്‍ വന്യജീവികളുടെ മാസം വില്‍ക്കുുന്നത് നിരോധിച്ചിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.