CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 22 Seconds Ago
Breaking Now

സെഫൊനോസ് വലിയ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃക ; സോ. മാത്യൂസ് മാര്‍ തിമോത്തിയോസ്

സെഫോനോസ് സഹദായുടെ മരണം വലിയ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്. ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സേതഫാനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാളില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ പീഡ സഹനം സ്വജീവിതത്തില്‍ പകര്‍ത്തിയ സഹദാ നമ്മുടെ വിശ്വാസത്തിനും ആധ്യാത്മിക വളര്‍ച്ചയ്ക്കും യഥാര്‍ത്ഥി വഴികാട്ടിയാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ശനിയാഴ്ച വൈകീട്ട് കൊടിയേറ്റ്, സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം, ആശിര്‍വാദം എന്നിവ നടന്നു. ഞായറാഴ്ച പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, റാസ , ആശിര്‍വാദം, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തിമോത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ മാത്യുസ് കുര്യാക്കോസ് സഹ കാര്‍മ്മികനായിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനം തിരുമേനി നിര്‍വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ കേ്‌നദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം ജനുവരി 26 സൈനനീക ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുകയും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ തിരുമേനി വിതരണം ചെയ്തു.

വിവിധങ്ങളായ കര്‍മ്മ പരിപാടികള്‍ക്കുള്ള ധന ശേഖരണാര്‍ത്ഥം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് സ്റ്റാള്‍ നടത്തി.

നിജു ചെറിയാന്‍, ജോജോ ജോണ്‍സണ്‍, ജെറ്റീന വര്‍ഗീസ്, ഷിബു ജോര്‍ജ് എന്നിവര്‍ യുവജന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇടവക സെക്രട്ടറി ജയ്‌സണ്‍ തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ , ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

 

വാര്‍ത്ത അയച്ചത് ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.