ലിവര്‍പൂള്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തിക്കുള്ളില്‍ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാര്‍ സന്യസ്ഥ വൈദികരുടെയും , സമര്‍പ്പിതരുടെയും ആദ്യ സമ്മേളനം ഇന്നലെ ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ നടന്നു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സന്യസ്ത ദിനം ആരംഭിച്ചത് . വൃതത്രയങ്ങളില്‍ സമര്‍പ്പിതരായവരുടെ പ്രാര്‍ഥനകള്‍ ദൈവ സന്നിധിയില്‍ വളരെ വേഗം കൃപ കണ്ടെത്തുകയും , ഫലപ്രാപ്തി നേടുകയും ചെയ്യുന്നു എന്നോര്‍മ്മിപ്പിച്ച അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ സന്യസ്തരെയും ആഹ്വാനം ചെയ്തു , ഉള്ളിലെ സമര്‍പ്പണ മനോഭാവത്തെ കണ്ടെത്തി പരിപോഷിപ്പിക്കണമെന്നും , ഓരോ കാലഘട്ടത്തിലും സഭയുടെ നവോതഥാനങ്ങള്‍ ന്നും സമര്‍പ്പിതരിലൂടെയാണ് നടത്തപ്പെടുന്നത് എന്നും ആശംസ പ്രസംഗത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ട് ഓര്‍മ്മപ്പെടുത്തി .താനായിരിക്കുന്ന സന്യാസ സഭയോടുള്ള സ്‌നേഹം തിരുസഭയെ സ്‌നേഹിക്കുവാനും , ശുശ്രൂഷിക്കുവാനുമുള്ള ശക്തമായ അടിത്തറയാണെന്ന് സമ്മേളനത്തിന്റെ പ്രാധാന സംഘാടകന്‍ ആയിരുന്ന മോണ്‍ . ജിനോ അരീക്കാട്ട് എം. സി. ബി . എസ് അനുസ്മരിച്ചു . രൂപതയുടെ വളര്‍ച്ചയില്‍ സന്യസ്തരുടെ അകമഴിഞ്ഞ സംഭാവനകളെ രൂപതാ ചാന്‍സിലര്‍ റെവ. ഫാ. മാത്യു പിണക്കാട്ട് അഭിനന്ദിച്ചു . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ തങ്ങളുടെ സഭയുടെ കാരിസം നവ സുവിശേഷ വല്‍ക്കരണത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള സാധ്യതകളെക്കുറിച് സന്യസ്തര്‍ സംവദിച്ചു . ഫാ. ജോസഫ് വെമ്പാടുംതറ , സി.റോജിറ്റ് സി. എം. സി .എന്നിവര്‍ ആയിരുന്നുഈ വര്‍ഷത്തെ സമ്മേളനത്തിന്റെ സംഘാടകര്‍.അടുത്ത വര്‍ഷത്തെ സമ്മേളനത്തിന്റെ സംഘാടകരായി റെവ. ഫാ. സിറിയക് പാലക്കുടി , റെവ. ഫാ. ബിനു കിഴക്കേ ഇളംതോട്ടം , സി . ലിറ്റി എസ് . എ. ബി . എസ് , സി. കുസുമം എസ് . എച്ച് . എന്നിവരെയും തിരഞ്ഞെടുത്തു .
ഷൈമോന്‍ തോട്ടുങ്കല്‍