കൊറോണ വൈറസിനെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ അഭിമാനമാണെന്ന് കേന്ദ്രം. കേരളത്തിന്റെ പ്രവര്‍ത്തനരീതിയില്‍ ഏറെ അഭിമാനം ഉണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പ്രവര്‍ത്തന രീതിയാണ് കേരളത്തിന്റേതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിന് ഒടുവില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മനസ് തുറന്ന് അഭിനന്ദിച്ചത്. കേരളത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ മൂന്ന് പേരുടെ നില കുഴപ്പമില്ലാതെ തുടരുന്നു.
ചൈനയിലെ വുഹാനില്‍ നിന്നു തിരികെ എത്തിച്ച 645 ഇന്ത്യക്കാരില്‍ ആരിലും തന്നെ പരിശോധനകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ഇവരെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നു വിട്ടയക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായിക്കഴിഞ്ഞു. വൈറസ് പ്രതിരോധത്തിനായും മുന്‍കരുതലുകള്‍ക്കായും എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.