CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 58 Seconds Ago
Breaking Now

സാജിദ് ജാവിദിന്റെ അപ്രതീക്ഷിത നീക്കത്തിലേക്ക് നയിച്ചത് രണ്ട് ശക്തരായ സഹായികളെ വെട്ടിനിരത്തണമെന്ന ബോറിസിന്റെ ആവശ്യം; രാജിവെച്ചത് പേരിന് മാത്രം ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന് ഉറപ്പിച്ച്; ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിന് പ്രൊമോഷന്‍!

ട്രഷറിയുടെ വിശ്വസ്തത ഉറപ്പിച്ച് നിര്‍ത്താന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചാണ് സാജിദ് ജാവിദ് രാജിക്കത്ത് എഴുതിയത്

ചാന്‍സലര്‍ സാജിദ് ജാവിദ് രാജിവെയ്ക്കുമെന്ന അഭ്യൂഹം പോലും ഒരുവട്ടം പുറത്തുവന്നിരുന്നില്ല. ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി ചര്‍ച്ചയ്ക്ക് ഇരിക്കുമ്പോഴും സാജിദ് തന്നെയാണ് സാമ്പത്തിക സ്ഥിതിയെ കൈപിടിച്ച് ഉയര്‍ത്താന്‍ പറ്റിയ പോരാളിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഒപ്പം നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ ഉപദേശകരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സ്വീകരിക്കാതെ വന്നതോടെയാണ് അപ്രതീക്ഷിതമായി ജാവിദ് രാജിവെച്ചത്. പേരിന് മാത്രം ചാന്‍സലര്‍ ആയിരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് രാജി. 

അതേസമയം പ്രധാനമന്ത്രിയടെ മുഖ്യ ഉപദേശകന്‍ ഡൊമിനിക് കുമ്മിന്‍സിന് ചാന്‍സലറുടെ രണ്ട് ശക്തരായ ഉപദേശകരെ പുറത്താക്കാന്‍ നേരത്തെ തന്നെ പദ്ധതി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനസ്സിലാക്കി എന്തിനും ഒരുങ്ങിയായിരുന്നു ജാവിദിന്റെ വരവും. ഉപദേശകരെ പുറത്താക്കാന്‍ ആത്മാഭിമാനമുള്ള ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് രാജിവെച്ചത്. പ്രധാനമന്ത്രി തീരുമാനം മാറ്റാന്‍ ഉപദേശിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒരിക്കലും ബജറ്റ് അവതരിപ്പിക്കാത്ത ആദ്യത്തെ ചാന്‍സലറായാണ് ജാവിദ് നം.10ല്‍ നിന്നും പുറത്തേക്ക് വന്നത്. 

ഋഷി സുനാക് തൊട്ടുപിന്നിലുണ്ടെന്ന് സാജിദ് ജാവിദിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കസേര ഉറപ്പാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പ് വാങ്ങി. എന്നാല്‍ കുമ്മിന്‍സുമായുള്ള പോരാട്ടം തുടര്‍ന്നു. ഒടുവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പദവിയുടെ പേരിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. എച്ച്എസ്2 പദ്ധതിയെ ജാവിദ് പിന്തുണച്ചതും കുമ്മിന്‍സിന് ഇഷ്ടപ്പെട്ടില്ല. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകന് ഇഷ്ടപ്പെട്ടില്ല എന്നാല്‍ ഈ സര്‍ക്കാരിലെ കാര്യം കഴിഞ്ഞെന്നാണ് അര്‍ത്ഥമെന്ന് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 

ട്രഷറിയുടെ വിശ്വസ്തത ഉറപ്പിച്ച് നിര്‍ത്താന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചാണ് സാജിദ് ജാവിദ് രാജിക്കത്ത് എഴുതിയത്. ചുറ്റുമുള്ള സ്തുതിപാഠകര്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജാവിദ് രാജിവെച്ചെങ്കിലും ഇനി ബോറിസിന് ശക്തനായ എതിരാളിയായി ഇദ്ദേഹം മാറുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.