CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 47 Seconds Ago
Breaking Now

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ നടന്ന പിരിവ് ; സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം ; ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി

ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവരാണ് ആരോപണം ഉന്നയിച്ചത്.

ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവതരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.