CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 20 Seconds Ago
Breaking Now

യുകെയില്‍ കുടിയേറാന്‍ ചുരുങ്ങിയത് 23000 പൗണ്ട് വാര്‍ഷിക ശമ്പളം അനിവാര്യം; യുകെയില്‍ പഠിച്ചവര്‍ക്ക് പോയിന്റ് കൂടും; ആളുകളെ ആവശ്യമുള്ള മേഖലയും തെരഞ്ഞെടുത്ത് ഓഫര്‍ ലെറ്റര്‍ നേടിയാല്‍ യുകെ സ്റ്റൈല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കടന്നുകൂടാം

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും നേടാം.

പുനഃസംഘടിപ്പിച്ച ശേഷം ചേര്‍ന്ന പുതിയ ക്യാബിനറ്റിന്റെ യോഗത്തില്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ബോറിസ് ജോണ്‍സനും, സംഘവും അന്തിമതീരുമാനം കൈക്കൊണ്ടു. അണ്‍സ്‌കില്‍ഡ് ലേബറിന് എത്തുന്നവരെ ആശ്രയിക്കുന്നത് കുറയ്ക്കാനായി രാജ്യത്ത് എത്തുന്നവരുടെ ചുരുങ്ങിയ വാര്‍ഷിക ശമ്പളം 23000 പൗണ്ടായാണ് നിജപ്പെടുത്തിയത്. ഇയു കുടിയേറ്റക്കാര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്. 

ഇതുവഴി ഇയുവില്‍ നിന്നുമുള്ള ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം പ്രതിവര്‍ഷം 90,000 കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് 25,600 പൗണ്ടിന് മുകളില്‍ വരുമാനം ലഭിക്കുന്ന ജോബ് ഓഫറാണ് ആവശ്യം. ഇയുവിന് പുറത്ത് നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഇതില്‍ കൂടുതലാണ് പരിധിയെന്നത് ശ്രദ്ധേയമാണ്. 

ഇംഗ്ലീഷ് എത്രത്തോളം നന്നായി സംസാരിക്കുന്നുവെന്നത് അനുസരിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. ചില കേസുകളില്‍ 23,000 പൗണ്ട് വരെ ശമ്പളം നേടുന്നവര്‍ക്കും യോഗ്യതകള്‍ അനുസരിച്ച് വിസകള്‍ അനുവദിക്കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. 

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും നേടാം. രാജ്യങ്ങളെ തമ്മില്‍ വിവേചനം നടത്താത്ത, ഇമിഗ്രേഷനില്‍ ജനാധിപത്യപരമായ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന താരതമ്യേന സിംപിളായ സിസ്റ്റമാണ് ഇതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റത്തെക്കുറിച്ച് ബോറിസും, ഹോം സെക്രട്ടറി പ്രീതി പട്ടേലും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.