CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 33 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍: സാബു ജോണ്‍ പ്രസിഡന്റ്, ബിനു വര്‍ക്കി സെക്രട്ടറി, ജോഷി ജോസഫ് ട്രെഷറര്‍...

യുകെയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം ചുമതലയേറ്റു. ഈ കഴിഞ്ഞ ഞായറാഴ്ച്ച ലിവര്‍പൂള്‍ ഐറിഷ് സെന്ററില്‍ ലിമ പ്രസിഡന്റ് ശ്രീ ഈ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 2019 ലെ പ്രവര്‍ത്തന റീപ്പോര്‍ട്ട് ശ്രീ എല്‍ദോസ് സണ്ണിയും വരവ് ചെലവ് കണക്ക് ശ്രീ ബിനു വര്‍ക്കിയും അവതരിപ്പിച്ചു. 2019 ല്‍ ലിമ നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുന്‍ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു  

തുടര്‍ന്ന് ലിമയുടെ 2020 ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ശ്രീ സാബു ജോണിനെ പ്രസിഡന്റായും ശ്രീ ബിനു വര്‍ക്കിയെ സെക്രട്ടറിയായും ശ്രീ ജോഷി ജോസഫിനെ ട്രെഷറര്‍ ആയും തിരഞ്ഞെടുത്തു. ശ്രീ അനില്‍ ജോസഫാണ് പുതിയ  വൈസ് പ്രസിഡന്റ്. ശ്രീ ജോയ്‌മോന്‍ തോമസിനെ ജോയിന്റ് സെക്രട്ടറിയായും ശ്രീ ജോസ് മാത്യുവിനെ ഓഡിറ്റര്‍ ആയും തിരഞ്ഞെടുത്തു.മുന്‍ സെക്രട്ടറി  ശ്രീ എല്‍ദോസ് സണ്ണിയാണ്  പുതിയ  പിര്‍ഓ.  ശ്രീ സജി ജോണിനെ ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ആയും ശ്രീ ടിജി സേവ്യറിനെ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ആയും ശ്രീ ഈ.ജെ. കുര്യാക്കോസ്, ശ്രീ സെബാസ്റ്റ്യന്‍ ജോസഫ്, ശ്രീ ജിനോയ് മാടന്‍, ശ്രീ സോജന്‍ തോമസ്, ശ്രീ മാത്യു അലക്‌സാണ്ടര്‍, ശ്രീ ടോം ജോസ്, ശ്രീ റോയ് മാത്യു, ശ്രീ സജി മാക്കില്‍, ശ്രീ ഷാജു ഉതുപ് എന്നിവരെ ലിമയുടെ 2020 ലേക്കുള്ള എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയിട്ടും യോഗം തിരഞ്ഞെടുത്തു.

ലിമയുടെ ഇരുപതാം വാര്‍ഷീകം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ വിവിധമായ പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്യുകയും അതിനു പുതിയ ഭരണസമിതിക്ക് എല്ലാ  പിന്തുണയും ഉറപ്പു നല്‍കി. യുകെ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് മേഴ്‌സി  നദിയുടെ  ഇരുകരകളിലും  താമസിക്കുന്ന മലയാളികള്‍ക്കിടയില്‍ ജാതി  മത   പ്രസ്ഥാന ചിന്തകള്‍ക്കതീതമായി കേരള തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചുകൊണ്ടു യോഗം അവസാനിച്ചു. യോഗത്തിനുശേഷം മദര്‍ ഇന്ത്യ കിച്ചന്‍  ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ലിമയോട് സഹകരിച്ച എല്ലാവര്‍ക്കും ലിമ നന്ദി പറയുന്നതോടൊപ്പം ഇരുപതാം വാര്‍ഷീകം ആഘോഷിക്കുന്ന ലിമയുടെ 2020 ലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും സഹായസഹകരങ്ങളും സര്‍വ്വാത്മനായുള്ള പിന്തുണയും ഉണ്ടാകും എന്നാ ഉറച്ച വിശ്വാസത്തോടെ നമുക്കൊരുമിച്ചു മുന്നേറാം. 

 

ടീം ലിമക്ക് വേണ്ടി,

ബിനു വര്‍ക്കി,

 




കൂടുതല്‍വാര്‍ത്തകള്‍.