റാംസ്‌ഗേറ്റ് . തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരന്‍മാര്‍ക്കും ,മതബോധനാധ്യാപകര്‍ക്കുമായി റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .പ്രശസ്ത ധ്യാന ഗുരുവായ റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ആണ് ധ്യാനം നയിക്കുന്നത് . രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറ്റി അന്‍പതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തില്‍ പങ്കെടുക്കുന്നത് . വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത് . രൂപതാ വികാരി ജെനറല്‍മാരായ മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ട് , മോണ്‍ . സജിമോന്‍ മലയില്‍പുത്തന്പുരയില്‍ ,ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റെവ. ഫാ. ജോര്‍ജ് പനക്കല്‍ , റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ,റെവ. ഫാ.ജോയി വയലില്‍ , റെവ ഫാ. ജോബിന്‍ കോശാക്കല്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു .വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ആണ് അവസാനിക്കുന്നത് ,ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൈക്കാരന്‍മാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും .
ഷൈമോന്‍ തോട്ടുങ്കല്‍