CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 45 Seconds Ago
Breaking Now

കാശി മഹാകാല്‍ എക്‌സ്പ്രസിലെ ക്ഷേത്രം താല്‍ക്കാലികം മാത്രം ; വിശദീകരണവുമായി അധികൃതര്‍

കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്ത കാശി മഹാകല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയിലെ 'ശിവക്ഷേത്രം' വിവാദമായതോടെ വിശദീകരണവുമായി ഐ.ആര്‍.സി.ടി.സി രംഗത്ത്.ഉദ്ഘാടന സര്‍വീസിന്റെ ഭാഗമായിട്ട് താത്കാലികമായി ഉണ്ടാക്കിയ സംവിധാനമാണെന്നാണ് ഐ.ആര്‍.സി.ടി.സി പറയുന്നത്. ഉദ്ഘാടന വേളയില്‍ പുതിയ പദ്ധതിയുടെ വിജയത്തിനായി അനുഗ്രഹം തേടുന്നതിന് വേണ്ടിയുള്ള താത്കാലിക നടപടി ആയിരുന്നുവെന്ന് ഐആര്‍സിടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. ഇന്‍ഡോറിന് സമീപമുള്ള ഓം കാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഫെബ്രുവരി 20 മുതലാണ് ട്രെയിന്‍ കൃത്യമായി ഓടിത്തുടങ്ങുക. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിനാണ് കാശി മഹാകല്‍. വാരണാസിക്കും ഇന്‍ഡോറിനും ഇടയിലാണ് കാശി മഹാകല്‍ സര്‍വ്വീസ് നടത്തുക. ഫെബ്രുവരി 20 മുതല്‍ വാണിജ്യ റൂട്ടുകളില്‍ ട്രെയിന്‍ ഓടാന്‍ തുടങ്ങും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.