CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 55 Seconds Ago
Breaking Now

കൊറോണ പേടി ; നോട്ടുകെട്ടുകള്‍ വൃത്തിയാക്കിയും നശിപ്പിച്ചും ചൈന ; അണുവിമുക്തമാക്കാനുള്ള നെട്ടോട്ടത്തില്‍ അധികൃതര്‍

ആഗോളതലത്തില്‍ 71000 പേരെ പിടികൂടിയ വൈറസ് ബാധിച്ച് 1775 പേരാണ് മരിച്ചത്.

ചിലസമയം നോട്ടുകെട്ടുകള്‍ക്ക് കടലാസിന്റെ വിലയാണെന്ന് തോന്നും. അത്ര നിസഹായതയുണ്ടാകും. ഏതായാലും കൊറോണാവൈറസ് പടര്‍ന്നുപിടിച്ച ചൈനയും ഇത്തരം ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വൈറസുകളെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് പുതിയ തന്ത്രം പയറ്റുകയാണ്. രോഗാണുക്കള്‍ പിടികൂടിയ നോട്ടുകള്‍ വൃത്തിയാക്കലും, നശിപ്പിക്കലുമാണ് ബാങ്ക് ഇപ്പോള്‍ നടത്തുന്നത്. 

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ശനിയാഴ്ചയാണ് പുതിയ നീക്കങ്ങള്‍ തുടങ്ങിയത്. ആഗോളതലത്തില്‍ 71000 പേരെ പിടികൂടിയ വൈറസ് ബാധിച്ച് 1775 പേരാണ് മരിച്ചത്. ഭൂരിപക്ഷം പേരും ചൈനയിലാണ് മരിച്ചത്. വൈറസ് സംബന്ധിച്ച് ഇനിയും ഏറെ വിവരങ്ങള്‍ അധികൃതര്‍ക്ക് തിരിച്ചറിയാനുണ്ട്. ഏതാനും മണിക്കൂറുകള്‍ പ്രതലങ്ങളില്‍ വൈറസ് ജീവനോടെ ഇരിക്കുന്നതായാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. 

ഇതോടെയാണ് രോഗബാധിതര്‍ കഴിഞ്ഞ കെട്ടിടങ്ങളും, ലിഫ്റ്റ് ബട്ടണും, ഡോര്‍ ഹാന്‍ഡിലും, സാധാരണ തൊടാന്‍ സാധ്യതയുള്ള പ്രതലങ്ങളും ഉള്‍പ്പെടെ അണുവിമുക്തമാക്കുന്നത്. ഇങ്ങനെയുള്ളപ്പോള്‍ ദിവസത്തില്‍ പലകൈ മറിയുന്ന പണത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചൈനീസ് ബാങ്കുകള്‍ക്ക് ഇതുകൊണ്ട് പിടിപ്പത് പണിയാണുള്ളത്.

അള്‍ട്രാവയലറ്റ് രശ്മികളും, ഉയര്‍ന്ന താപനിലയും ഉപയോഗിച്ച് നോട്ടുകള്‍ അണുവിമുക്തമാക്കി 14 ദിവസത്തേക്ക് സൂക്ഷിച്ച് വെച്ച ശേഷമാണ് ഇവ തിരികെ ജനങ്ങളിലേക്ക് എത്തുന്നത്. ഉയര്‍ന്ന അപകടമുള്ള മേഖലകളില്‍ നിന്നെത്തുന്നവ പ്രത്യേകം പരിഗണിച്ച് കേന്ദ്ര ബാങ്കിലേക്ക് അയയ്ക്കുന്നുണ്ട്. ഇവ അണുവിമുക്തമാക്കി തിരികെ നല്‍കാതെ പൂര്‍ണ്ണമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. വിപണിയെ ബാധിക്കാതിരിക്കാന്‍ 573.5 മില്ല്യണ്‍ ഡോളര്‍ പുതിയ നോട്ടുകളും പുറത്തിറക്കുന്നുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.