CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 51 Seconds Ago
Breaking Now

കൊറോണ; വുഹാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങുന്നു ; സി 17 സൈനിക വിമാനം അയയ്ക്കും

നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം. സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് ഇന്ത്യ വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയും ഈ വിമാനത്തില്‍ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമാണ് സി 17 ഗ്ലോബ് മാസ്റ്റര്‍. നേരത്തെ ഇന്ത്യ വാദ്ഗാനം ചെയ്തിരുന്ന മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ഈ വിമാനത്തില്‍ ചൈനയില്‍ എത്തിക്കുമെന്നാണ് വിമാനം. നൂറ് കണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

അതിനിടെ, ചൈനയില്‍ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണസംഖ്യ ഉയരുകയാണ്. 1868 പേരാണ് ഇതുവരെ മരിച്ചത്. 72,436 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒഴിപ്പിക്കല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.