CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 50 Seconds Ago
Breaking Now

തെറ്റായ വിവരങ്ങള്‍ നല്‍കി ആധാര്‍ സ്വന്തമാക്കി ; മൂന്നു മുസ്ലീം പൗരന്മാരോട് പൗരത്വം തെളിയിക്കാന്‍ നോട്ടീസ് അയച്ച് ആധാര്‍ അതോറിറ്റി

പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ ആധാര്‍ അധികാരിയ്ക്ക് ഒരു അധികാരവുമില്ല എന്നു വ്യക്തമായിരിക്കെ ആണ് ആധാര്‍ അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്.

ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് പറയുമ്പോഴും ഹൈദരബാദിലെ മൂന്ന് മുസ്ലീം പൗരന്മാരോട് പൗരത്വം തെളിയിക്കാന്‍ ആധാര്‍ അതോറിറ്റി നോട്ടീസ് അയച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ ഉണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരബാദ് റീജിയണല്‍ ഓഫീസ് നോട്ടീസ് നല്‍കിയത്.ഫെബ്രുവരി മൂന്നിന് അയച്ച നോട്ടീസ് അനുസരിച്ച് തെറ്റായ രേഖള്‍ ഉപയോഗിച്ച വ്യാജമായി ആധാര്‍ ഉണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റീജിയണല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി മൂന്ന് പേരും ഫെബ്രുവരി 20 ന് അന്വേഷണ ഉദ്യോഗസ്ഥ അമിത ബിന്ദ്രൂവിന്റെ മുമ്പാകെ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഹാരജാകണമെന്നും പറയുന്നു.ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറാകാത്ത പക്ഷം ഇപ്പോഴത്തെ ആധാര്‍ നമ്പര്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ നോട്ടീസില്‍ പൗരത്വം തെളിയിക്കുന്നതിനായി ഏത് രേഖയാണ് ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ ആധാര്‍ അധികാരിയ്ക്ക് ഒരു അധികാരവുമില്ല എന്നു വ്യക്തമായിരിക്കെ ആണ് ആധാര്‍ അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്.

2016 ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്പര്‍ പരത്വവുമായല്ല മറിച്ച് ഒരു പൗരന്റെ മേമേല്‍വിലാസവുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച് വിദേശിയാണെങ്കില്‍ കൂടി അവര്‍ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹരാണ്.

അതിനാല്‍ ഏത് അധികാരത്തോടെയാണ് ആധാര്‍ അതോറിറ്റി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് വിളിപ്പിക്കപ്പെട്ട മൂന്ന് പേരെ പ്രതിനിധീകരിച്ച് അഭിഭാഷകനായ മുസഫറുല്ല ഖാന്‍ ഷഫാത്ത് ചോദിച്ചു. ആധാര്‍ നിയമമനുസരിച്ച്, ആരെങ്കിലും വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ആധാര്‍ സ്വന്തമാക്കിയെങ്കില്‍ യത്ഥാര്‍ത്ഥ രേഖകള്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം ആദാര്‍ നമ്പര്‍ റദ്ദാക്കുകയുമാണ് വേണ്ടത്. അല്ലാത്തെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയെല്ലെന്നു അഭിഭാഷകന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.