CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 50 Seconds Ago
Breaking Now

പുതിയ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ പോയിന്റ് സിസ്റ്റം ബ്ലൂപ്രിന്റ് തയ്യാര്‍; 70 പോയിന്റ് ലഭിക്കാന്‍ യുകെയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് 25,600 പൗണ്ട് ശമ്പളം വേണം; യോഗ്യതകളും, ഇംഗ്ലീഷും സംസാരിക്കണം; ഇയു കുടിയേറ്റക്കാര്‍ക്കും ഈ വഴി ശരണം!

2016 ഹിതപരിശോധനയും, 2019 പൊതുതെരഞ്ഞെടുപ്പും നല്‍കിയ ശക്തമായ സന്ദേശം കേട്ടാണ് ഈ തീരുമാനമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍

ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ കുടിയേറ്റക്കാരായി ബ്രിട്ടനില്‍ കയറിപ്പറ്റാന്‍ പറ്റൂവെന്ന് വ്യക്തമാക്കി പുതിയ ഇമിഗ്രേഷന്‍ പോയിന്റ് സിസ്റ്റം ബ്ലൂപ്രിന്റ് തയ്യാര്‍. കുറഞ്ഞ ശമ്പളത്തില്‍ യൂറോപ്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന പരിപാടിക്കാണ് ഇതോടെ അന്ത്യമാകുന്നത്. 1973-ല്‍ കോമണ്‍ മാര്‍ക്കറ്റില്‍ ചേര്‍ന്നതിന് ശേഷം ബ്രിട്ടീഷ് അതിര്‍ത്തി സംരക്ഷിക്കാനുള്ള നിയമങ്ങളുടെ അടിത്തറയിളക്കുന്നതാണ് നടപടികള്‍. 

ലോ സ്‌കില്‍ഡ് ഇമിഗ്രേഷന്‍ അസാധ്യമാക്കുന്ന തരത്തിലാണ് പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റം പ്രവര്‍ത്തിക്കുക. ഇയുവില്‍ നിന്നുള്ള സ്വതന്ത്ര യാത്രാ സംവിധാനം ഇതോടെ ചരിത്രമാകും. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുന്ന അതേ തരത്തിലാകും ഇയു കുടിയേറ്റക്കാര്‍ക്കും പരിഗണന ലഭിക്കുക. 

ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ചുരുങ്ങിയത് 70 പോയിന്റാണ് ആവശ്യം. ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവീണ്യം, 25600 പൗണ്ടിന് മുകളില്‍ ശമ്പളം, അടിസ്ഥാന യോഗ്യതകള്‍ എന്നിവയാണ് പോയിന്റ് സിസ്റ്റം പരിശോധിക്കുക. ശാസ്ത്രജ്ഞര്‍ പോലുള്ള ഹൈലി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ജോബ് ഓഫര്‍ കൂടാതെ തന്നെ ബ്രിട്ടനില്‍ എത്താം. മികവേറിയവരെ രാജ്യത്ത് എത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് അനുസൃതമാണ് ഈ പദ്ധതി. ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ജനറല്‍ വിസ അനുവദിക്കുന്നത് അവസാനിപ്പിക്കും. 

2016 ഹിതപരിശോധനയും, 2019 പൊതുതെരഞ്ഞെടുപ്പും നല്‍കിയ ശക്തമായ സന്ദേശം കേട്ടാണ് ഈ തീരുമാനമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. യൂറോപ്പില്‍ നിന്നുള്ള കുറഞ്ഞ ശമ്പളക്കാരെ എത്തിക്കുന്നതിന് പകരം ബ്രിട്ടനില്‍ തൊഴിലില്ലാതെ ജീവിക്കുന്ന 1.3 മില്ല്യണ്‍ പേരില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്താനാണ് ഹോം ഓഫീസ് ബിസിനസ്സുകളോട് ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.