CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 14 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ചു ; 13 പേര്‍ മരിച്ചു

10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

തമിഴ്‌നാട്ടിലെ അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

കോയമ്പത്തൂരിന് സമീപം തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കേറ്റവര്‍ എത്രയുണ്ടെന്നതിലും വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാല്‍ അതില്‍ മലയാളികള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.

അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.