CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 40 Seconds Ago
Breaking Now

എന്തുകൊണ്ട് ട്രംപ് ഇന്ത്യയിലെത്താന്‍ ഇത്ര ഇഷ്ടപ്പെടുന്നു ; കാരണമുണ്ട്

എയര്‍പോര്‍ട്ടില്‍ നിന്നും സബര്‍മതി ആശ്രമം വരെയുള്ള പാതയില്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം പേര്‍ അണിനിരക്കുമെന്നാണ് കരുതുന്നത്

ഫെബ്രുവരി 24ന് ഗുജറാത്ത് യുഎസ് പ്രസിഡന്റിനെ വരവേല്‍ക്കുകയാണ് ഇന്ത്യ. മൂന്ന് മണിക്കൂര്‍ മാത്രമുള്ള അഹമ്മദാബാദിലെ സന്ദര്‍ശനത്തിലെ ഓരോ മിനിറ്റിലും 'നമസ്‌തേ ട്രംപ്' വേറിട്ട പരീക്ഷണമായിരിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് 22 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പുതുതായി നിര്‍മ്മിച്ച മൊട്ടോറയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇദ്ദേഹത്തിന് ഒപ്പമുണ്ടാകും. 

എയര്‍പോര്‍ട്ടില്‍ നിന്നും സബര്‍മതി ആശ്രമം വരെയുള്ള പാതയില്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം പേര്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ട്രംപ് ആഗ്രഹിച്ചത് പോലെ 7 മില്ല്യണ്‍ ജനത എത്താന്‍ യാതൊരു സാധ്യതയുമില്ല. 2014 സെപ്റ്റംബറില്‍ അഹമ്മദാബാദ് സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന് നല്‍കിയ വരവേല്‍പ്പിനെ കടത്തിവെട്ടുന്നതാകും നമസ്‌തേ ട്രംപ്. 

28 ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന കലാ, സാംസ്‌കാരിക രൂപങ്ങള്‍ ഈ വഴിയില്‍ ഒരുക്കും. ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ എഴുതിയ 350 ഹോര്‍ഡിംഗുകളും ഉയരും. 110,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമാണ് ട്രംപ് നിര്‍വ്വഹിക്കുക. ഇതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയില്‍ 1 ലക്ഷത്തോളം വരുന്ന സദസ്സിനെ ഇരുനേതാക്കളും അഭിസംബോധന ചെയ്യും. 

ഫെബ്രുവരി 24ന് സ്റ്റേഡിയത്തില്‍ എത്തുന്ന ജനങ്ങളെ പിടിച്ചിരുത്താന്‍ സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍ മുതല്‍ ഗായകരായ സോനു നിഗം, ഷാന്‍ തുടങ്ങിയവരും പരിപാടികള്‍ അവതരിപ്പിക്കും. ക്രിക്കറ്റ് വേദിയായത് കൊണ്ട് ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും എത്തിച്ചേരും. 

യുഎസ് അമേരിക്കക്കാരില്‍ 20% ജനസംഖ്യ ഗുജറാത്തികളാണ്. ഏകദേശം 15 ലക്ഷത്തോളം ഗുജറാത്തി വംശജര്‍ യുഎസില്‍ താമസിക്കുന്നു. ബിസിനസ്സിന്റെ കാര്യത്തില്‍ ഗുജറാത്തികളെ വെല്ലാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്നതിന് തെളിവാണ് യുഎസിലെ അവസ്ഥ. അവിടുത്തെ മോട്ടല്‍ വ്യവസായത്തിന്റെ 40 ശതമാനവും നടത്തുന്നത് ഗുജറാത്തി വംശജര്‍ തന്നെ. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ലോസാഞ്ചലസ്, സാന്‍ജോസ്, വാഷിംഗ്ടണ്‍, ഡല്ലാസ്, ഫിലഡെല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ ഇവര്‍ വ്യാപിച്ച് കിടക്കുന്നു. ബിസിനസ്സില്‍ നിന്നും രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളിലും, നാസ ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങളിലും ഗുജറാത്തികള്‍ മുന്നിലുണ്ട്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ട്രംപിന് യുഎസിലെ ഇന്ത്യക്കാരെ ചാക്കിലാക്കാന്‍ വഴിയൊരുക്കുന്ന പരിപാടിയായി നമസ്‌തേ ട്രംപ് മാറുന്നത് ഇതുകൊണ്ട് കൂടിയാണ്. യുഎസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ വമ്പിച്ച ജനപങ്കാളിത്തം 'ഷോമാന്‍' കൂടിയായ ട്രംപിനെ ഉറപ്പായും കൊതിപ്പിച്ചിരിക്കും. മിഠായി ചോദിക്കുന്ന കുട്ടിക്ക് മിഠായി നല്‍കുന്നത് വഴി യുഎസില്‍ നിന്നും മികച്ച വ്യാപാര കരാറുകളാണ് ഇന്ത്യയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതീക്ഷിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.