CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 38 Seconds Ago
Breaking Now

നിര്‍ഭയ കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതികളുടെ അവയവ ദാനം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

അവയവദാനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കമണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിര്‍ഭയ കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതികളുടെ അവയവ ദാനം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിള്‍ എസ് സല്‍ധാന്‍ഹ, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ, ഓഫ് ദ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മംഗളുരു ചാപ്റ്റര്‍ പ്രസിഡന്റ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അവയവദാനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കമണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമായി അവയവദാനത്തെ കണക്കാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്തെത്തി. പ്രതി വിനയ് ശര്‍മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ എ.പി സിംഗ് ദല്‍ഹി കോടതിയില്‍ ഹരജി നല്‍കിയതിനെതിരെയാണ് ഇവരുടെ വിമര്‍ശനം. വിനയ് ശര്‍മ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാള്‍ക്കാണ് വിശ്രമം വേണ്ടതെന്നുമാണ് ആശാ ദേവി വിമര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.