CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 49 Seconds Ago
Breaking Now

നഴ്‌സാണ് എന്റെ മാലാഖ! കാര്‍ഡിയാക് അറസ്റ്റ് ബാധിച്ച് തെരുവില്‍ വീണുകിടന്ന 79-കാരന്റെ ജീവിതം രക്ഷിച്ചത് ഓഫ്-ഡ്യൂട്ടി നഴ്‌സ്; ജോലിക്ക് പോകുകയായിരുന്ന നഴ്‌സ് കാര്‍ നിര്‍ത്തി ഏഴ് മിനിറ്റോളം സിപിആര്‍ നല്‍കിയത് ഭാഗ്യമായി!

രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രൈസിനെ സഹപ്രവര്‍ത്തകര്‍ വരവേറ്റത്

ഏഴ് മിനിറ്റോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോയ പെന്‍ഷണറെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഓഫ് ഡ്യൂട്ടി നഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍. ജോലിക്ക് പോകവെ വഴിയരികില്‍ വീണുകിടക്കുന്ന പ്രായമായ മനുഷ്യനെ കണ്ട് സഹായിക്കാന്‍ നഴ്‌സിന് തോന്നിയതാണ് രക്ഷയായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നായയുമായി കെന്റ് റെയിന്‍ഹാമില്‍ നടക്കാനിറങ്ങിയ 79-കാരന്‍ ഡേവിഡ് റിഡ്‌ലിക്ക് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടത്. 

ഈ സമയത്ത് മെഡ്‌വേ മാരിടൈം ഹോസ്പിറ്റലിലേക്ക് ജോലിക്കായി പോകുകയായിരുന്ന 30-കാരി റിയാനോണ്‍ പ്രൈസിന്റെ ശ്രദ്ധയില്‍ ഈ സംഭവം പെട്ടു. ഇതോടെ കാര്‍ ഒതുക്കി അവര്‍ സഹായിക്കാന്‍ ഓടിയെത്തി. കാഷ്വാലിറ്റിയുടെ ശ്വാസവും, സര്‍ക്കുലേഷനും, എയര്‍വേയും പരിശോധിച്ച പ്രൈസ് മറ്റൊരു വഴിപോക്കന്റെ സഹായത്തോടെ ട്രെയിനിംഗിലേക്ക് വിളിച്ച് സംഭവം അറിയിച്ചു. ഒപ്പം ഏഴ് മിനിറ്റോളം സിപിആര്‍ നല്‍കുകയും ചെയ്തു. 

പിന്നീട് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്തെത്തി. കാര്‍ഡിയാക് അറസ്റ്റിന് ശേഷം നിലച്ചുപോയ റിഡ്‌ലിയുടെ ഹൃദയം അവര്‍ ഡിഫ്രിബിലേറ്റര്‍ ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചു. 'ഞാന്‍ എത്തുമ്പോള്‍ ഡേവിഡ് നല്ല അവസ്ഥയില്‍ ആയിരുന്നില്ല. പൊതുജനങ്ങളിലെ ഏതാനും ചിലരോടാണ് നന്ദി പറയേണ്ടത്. ഞങ്ങള്‍ക്ക് വിജയകരമായി സിപിആര്‍ നല്‍കാന്‍ സാധിച്ചു, ഒപ്പം വളര്‍ത്തുനായയെയും രക്ഷിച്ചു', പ്രൈസ് പറഞ്ഞു. 

ഏഴ് മിനിറ്റോളം സിപിആര്‍ നല്‍കി. ബുദ്ധിമുട്ടേറിയ പണി ആയിരുന്നെങ്കിലും അഡ്രിനാലിന്‍ ഈ സമയത്ത് കുതിച്ചെത്തി. അതിവേഗം സ്ഥലത്തെത്തിയ സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി. അവരെ കണ്ടപ്പോഴാണ് ആശ്വാസം ആയത്, നഴ്‌സ് വ്യക്തമാക്കുന്നു. ഈ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് പ്രൈസിനെ സഹപ്രവര്‍ത്തകര്‍ വരവേറ്റത്. 

 

സീനിയര്‍ ഡിസ്ചാര്‍ജ്ജ് ലെയ്‌സണ്‍ ഓഫീസറായാണ് പ്രൈസ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്ന റിഡ്‌ലി നഴ്‌സ് പ്രൈസിനെ മാലാഖയെന്നാണ് വിശേഷിപ്പിക്കുന്നത്. അവര്‍ സഹായിച്ചില്ലെങ്കില്‍ താന്‍ ഈ ഭൂമുഖത്ത് കാണില്ലായിരുന്നുവെന്ന് റിഡ്‌ലി പറയുന്നു. ഹീറോയിസമാണ് പ്രൈസ് പ്രവര്‍ത്തിച്ചതെന്ന് മെഡ്‌വേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ സിപിആര്‍ നല്‍കിയതില്‍ അഭിമാനമുണ്ട്. ഡേവിഡ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നതും സന്തോഷകരമാണ്, ജെയിംസ് ഡിവൈന്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.