ഡെറി . സെന്റ് മേരീസ് പള്ളിയില്‍ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദര്‍ശന തിരുനാള്‍ പൂര്‍വാധികം ഭംഗിയോടെ ഇന്ന് ആഘോഷിക്കുമെന്ന് റെവ.ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു ,രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ് , പ്രസുദേതി വാഴ്ച , തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന , പ്രദിക്ഷിണം എന്നിവയും നടക്കും , ഫാ. ഫാന്‍സ്വാ പത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും, തുടന്ന് അടിമവെക്കല്‍ , തിരുനാള്‍ ഏറ്റെടുക്കല്‍ , സ്‌നേഹ വിരുന്നു എന്നിവയും നടക്കും , കഴുന്ന് നേര്‍ച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും .
ഷൈമോന്‍ തോട്ടുങ്കല്‍