CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 10 Seconds Ago
Breaking Now

കൊറോണ പകര്‍ച്ചവ്യാധി ; ചൈന പുറത്തുവരുന്നത് ശരിയായ കണക്കോ?

വ്യാഴാഴ്ച പുതുതായി 394 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കുമ്പോള്‍ ആഴ്ചകളായി വര്‍ദ്ധിച്ച കേസുകള്‍ കുറയുന്നതായി പ്രതീക്ഷ ഉയര്‍ന്നു.

ഡിസംബറില്‍ പുതിയ കൊറോണാവൈറസ് പകര്‍ച്ചവ്യധി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കേസുകളുടെ എണ്ണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചൈന വലിയ ആശയകുഴപ്പത്തിലാണ്. പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ പകര്‍ച്ചവ്യാധി ഒതുങ്ങുകയാണെന്ന വാദത്തിലും സംശയങ്ങള്‍ അവശേഷിക്കുന്നു. വ്യാഴാഴ്ച പുതുതായി 394 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമാക്കുമ്പോള്‍ ആഴ്ചകളായി വര്‍ദ്ധിച്ച കേസുകള്‍ കുറയുന്നതായി പ്രതീക്ഷ ഉയര്‍ന്നു. 

എന്നാല്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകളുടെ 889 ആയി വര്‍ദ്ധിച്ചെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. എങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്ന എണ്ണത്തില്‍ ഇത്രയും വലിയ മാറ്റം സംഭവിച്ചതെന്ന സംശയം സ്വാഭാവികം. സ്ഥിരീകരിച്ച കേസുകളുടെ എണ്ണമെടുക്കുന്ന രീതിയില്‍ ഈ ആഴ്ച മാറ്റം വരുത്തിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ആഴ്ച വരെ ക്ലിനിക്കല്‍ രീതിയില്‍ പരിശോധിച്ചാണ് കേസുകളുടെ എണ്ണമെടുത്തിരുന്നത്. അതായത് കൊവിഡ് 19 ലക്ഷണങ്ങള്‍ എല്ലാം കാണിക്കുന്ന രോഗികള്‍ക്ക് ടെസ്റ്റ് എടുക്കാതെ തന്നെ ഈ സ്ഥിരീകരണം നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ ആവശ്യമെങ്കില്‍ സിടി സ്‌കാന്‍ നടത്തിയാണ് പകര്‍ച്ചവ്യാധി ബാധിച്ചതായി സ്ഥിരീകരിച്ചത്. എന്നാല്‍ ഈ രീതി പ്രകാരം ഹുബെയ് പ്രവിശ്യയിലെ കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഫെബ്രുവരി 12ന് മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ 15,152 ആയിരുന്നു. 

എന്നാല്‍ വ്യാഴാഴ്ച ഈ രീതി സര്‍ക്കാര്‍ മാറ്റി. ക്ലിനിക്കല്‍ രീതിയില്‍ സ്ഥിരീകരിക്കുന്ന കേസുകള്‍ സ്ഥിരീകരിച്ചവയുടെ കണക്കില്‍ നിന്നും നീക്കി. ലാബ് ടെസ്റ്റില്‍ പോസിറ്റീവാണെങ്കില്‍ മാത്രമാണ് ഔദ്യോഗിക കണക്കില്‍ രോഗിയായി ഇനി കണക്കാക്കുക. മറ്റുള്ള കേസുകള്‍ സംശയാസ്പദം എന്ന പട്ടികയായി മാറ്റിനിര്‍ത്തും. 

ഇതോടെ കേസുകള്‍ കുതിച്ചുയര്‍ന്ന അവസ്ഥ മാറുമെന്ന് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചു. ലാബ് ടെസ്റ്റില്‍ പോസിറ്റീവ് ആയി കാണുന്നവരെ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തുക. ടെസ്റ്റുകള്‍ നടത്താന്‍ ശേഷി വര്‍ദ്ധിപ്പിച്ചതോടെയാണ് ചൈന ഈ രീതിയിലേക്ക് മാറുന്നതെന്ന് ഹുബെയ് അധികൃതര്‍ വ്യക്തമാക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.