CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes 56 Seconds Ago
Breaking Now

അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ' ഇനി പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ഘട്ടങ്ങളിലായി മാത്രമെ അഖണ്ഡ ഭാരതം നിര്‍മ്മിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. അടുത്ത ഘട്ടമെന്നത് പാക് അധീന കശ്മീര്‍ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിനാണെന്നാണ് രാം മാധവ് പറയുന്നത്. ഘട്ടങ്ങളിലായി മാത്രമെ അഖണ്ഡ ഭാരതം നിര്‍മ്മിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യധാരയില്‍ ഇല്ലാതിരുന്ന കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ആദ്യപടി. നമ്മുടെ അടുത്ത ഘട്ടം പാകിസ്ഥാന്‍ അനധികൃതമായി അധീനതയിലാക്കിയിട്ടുള്ള ഇന്ത്യന്‍ മണ്ണ് വീണ്ടെടുക്കുകയാണ്. ഇതുസംബന്ധിച്ച പ്രമേയം 1994 ല്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.

'21ാം നൂറ്റാണ്ടിലെ ഭാരതം ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തില്‍ നിന്ന് വ്യത്യസ്തമാണ്. സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍. എന്നാല്‍ 21ാം നൂറ്റാണ്ടിലേത് പ്രായോഗികവും പ്രതീക്ഷകള്‍ പുലര്‍ത്തുന്ന യുവാക്കളുടേതുമായിരിക്കും.' രാം മാധവ് പറഞ്ഞു.

 

യുവജനങ്ങളുടെയും സാമ്പത്തിക ശക്തിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തുമെന്നത് ഉറപ്പാണെന്നും രാം മാധവ് അവകാശപ്പെട്ടു. 

 




കൂടുതല്‍വാര്‍ത്തകള്‍.