CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 48 Seconds Ago
Breaking Now

അഭിക്ഷേകത്തിനായുള്ള കാത്തിരിപ്പിന് അവസാനം, നാലാമത് നോർത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ഇന്ന് തുടക്കം

 നാലാം നോർത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ മെയ് ആറിന് നോര്‍ത്ത് ഷീല്‍ഡില്‍ വെച്ച്, സെഹിയോന്‍ യുകെ ടീം നേതൃത്വം നല്കുന്നതായിരിക്കും. രാവിലെ എട്ടിന് തുടങ്ങുന്ന ശുശ്രൂഷകള്‍ വൈകുന്നേരം നാലിന് അവസാനിക്കും. കണ്‍വെന്‍ഷന്‍ ശക്തിപകരാന്‍ നോര്ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസ പ്രാര്‍ഥനയും കൊണ്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.

നോർത്ത് ഈസ്റ്റ് മലയാളികളുടെ ആധ്യാത്മിക ഉണര്‍വിനായി നടക്കുന്ന ഈ നവോഥാന കണ്‍വെന്‍ഷന്‍ ഈ നാടിനെ ആത്മാഭിഷേകത്താല്‍ നിറയ്ക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മധ്യസ്ഥപ്രാര്‍ഥന, രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം, ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വന്‍ഷന്റെ മാത്രം പ്രത്യേകതയായിരിക്കും.

കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും. പരിശുധാത്മ ചൈതന്യം തുളുമ്പുന്ന ഈ ആധ്യാല്മിക മുന്നേറ്റത്തിന് ഏവരുംപങ്കെടുക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്തിച്ചു. പ്രോഗ്രാം : മെയ് 6 തിങ്കള്‍, രാവിലെ 8.00 മുതല്‍ വൈകുന്നേരം 4 .00 വരെയായിരിക്കും .

 

കണ്‍വെന്‍ഷന്‍ വേദി

St. Cuthberts church, Albion Road, North Shields. NE29 0JB

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. സജി തോട്ടത്തില്‍ -07852582217, സോണി -07429353194

 




കൂടുതല്‍വാര്‍ത്തകള്‍.