CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 9 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 'കൊറോണപ്പണി'! ആശുപത്രികളില്‍ കടക്കുന്നതിന് മുന്‍പ് വൈറസ് സംശയിക്കുന്നവരെ കാറിന്റെ ജനല്‍ വഴി സുരക്ഷാ സ്യൂട്ട് അണിഞ്ഞ നഴ്‌സുമാര്‍ സ്വാബ് പരിശോധന നടത്തും; ആശുപത്രികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ നഴ്‌സുമാരുടെ സമ്മര്‍ദം കൂട്ടുന്നു?

എന്‍എച്ച്എസ് 111 റഫര്‍ ചെയ്യുന്ന രോഗികളെ മാത്രമാകും ഡ്രൈവ് ത്രൂ സര്‍വ്വീസിലേക്ക് അയയ്ക്കുക.

ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ കാറിന്റെ സൗകര്യത്തില്‍ കൊറോണാവൈറസ് പരിശോധന നടത്താന്‍ പദ്ധതിയൊരുക്കി എന്‍എച്ച്എസ്. ഡ്രൈവ് ത്രൂയില്‍ വെച്ച് തന്നെ ആളുകളെ പരിശോധിക്കുമ്പോള്‍ പണിയാകുന്നത് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കാണ്. ഈ ടെസ്റ്റുകള്‍ നടത്താനുള്ള ഡ്യൂട്ടി സുരക്ഷാ സ്യൂട്ട് അണിഞ്ഞ നഴ്‌സുമാരിലാണ് വന്നുചേരുക. നഴ്‌സുമാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ നടത്തുന്ന ഹോം ടെസ്റ്റിംഗിന് ഒപ്പമാണ് പുതിയ സംവിധാനവും നടപ്പാക്കുന്നത്. 

കൊറോണാവൈറസ് ബാധിച്ച ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നിന്നും തിരിച്ചെത്തിയ ഡസന്‍ കണക്കിന് യാത്രക്കാരെ യുകെയില്‍ തിരിച്ചെത്തിച്ച് രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് നീക്കിയ ഘട്ടത്തിലാണ് പുതിയ പരിശോധന. മധ്യ ലണ്ടനിലാണ് പുതിയ 'ഡ്രൈവ് ത്രൂ' സ്‌കീം ലോഞ്ച് ചെയ്യുന്നത്. ആശുപത്രികളിലെ കാര്‍ പാര്‍ക്കുകളില്‍ ഒരുക്കുന്ന ഹെല്‍ത്ത് സെന്ററില്‍ ഹാസ്മാറ്റ് സ്യൂട്ടുകള്‍ അണിഞ്ഞ നഴ്‌സുമാര്‍ കാറിന്റെ ജനല്‍ വഴി ആളുകളുടെ സ്വാബ് എടുക്കുന്ന തരത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. 

സെന്‍ഡ്രല്‍ ലണ്ടന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ഈ സ്‌കീം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പരിപാടി വിജയകരമായാല്‍ യുകെയുടെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എന്‍എച്ച്എസ് 111 റഫര്‍ ചെയ്യുന്ന രോഗികളെ മാത്രമാകും ഡ്രൈവ് ത്രൂ സര്‍വ്വീസിലേക്ക് അയയ്ക്കുക. കൊറോണാ പരിശോധനകള്‍ക്കായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ ആശുപത്രികളില്‍ സമ്മര്‍ദമായി മാറുമെന്ന അവസ്ഥ വന്നതോടെയാണ് ഈ പദ്ധതി. 

ഇതുവരെ 6152 ടെസ്റ്റുകളാണ് എന്‍എച്ച്എസ് നടത്തിയത്. യുകെയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒന്‍പതില്‍ തുടരുകയാണ്. ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയവരെ വിറാലിലെ ആരോവ് പാര്‍ക്ക് ഹോസ്പിറ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. അടുത്ത 14 ദിവസത്തേക്ക് ഇവര്‍ ക്വാറന്റൈനില്‍ തുടരും. 




കൂടുതല്‍വാര്‍ത്തകള്‍.