CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 49 Seconds Ago
Breaking Now

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്: ശിവസേന

'ഉസ്‌ബെക്കിസ്ഥാനിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളാണ്, പക്ഷേ ബുര്‍ഖ [മൂടുപടം], താടി, മുസ്ലീം ഷെര്‍വാനി അല്ലെങ്കില്‍ ലുങ്കി എന്നിവയൊന്നും അവിടെ കാണുന്നില്ല.

ശിവസേന നേതാവ് സഞ്ജയ് റൗത്ത് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ഒരു എഡിറ്റോറിയലില്‍ തന്റെ ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് എഴുതുകയും അവിടെയുള്ള മുസ്ലീം ജനതയെ ഇന്ത്യയിലെ ജനതയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.ഉസ്‌ബെക്കിസ്ഥാനിലെ മുസ്ലീങ്ങളില്‍ നിന്ന് നമ്മുടെ [ഇന്ത്യന്‍] മുസ്‌ലിംകള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് സാമ്‌ന എഡിറ്റോറിയല്‍ പറഞ്ഞു.

'ഉസ്‌ബെക്കിസ്ഥാനിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളാണ്, പക്ഷേ ബുര്‍ഖ [മൂടുപടം], താടി, മുസ്ലീം ഷെര്‍വാനി അല്ലെങ്കില്‍ ലുങ്കി എന്നിവയൊന്നും അവിടെ കാണുന്നില്ല. മുസ്ലീങ്ങളാണെങ്കിലും ഈ [ഉസ്‌ബെക്ക്] ആളുകള്‍ സ്വതന്ത്ര ചിന്താഗതിക്കാരും മതേതരരുമാണ്. ഇവിടെ ജനസംഖ്യ കുറവാണ്, പക്ഷേ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ആളുകള്‍ കുട്ടികളെ അണിനിരത്തുന്നില്ല. അവര്‍ മറ്റ് മതങ്ങളുമായി ശത്രുത പുലര്‍ത്തുന്നില്ല' സഞ്ജയ് റൗത്ത് പറഞ്ഞു.

'ഉസ്‌ബെക്കിസ്ഥാനിലെ മുസ്ലീങ്ങള്‍ നല്ലവരാണെന്ന് അഭിപ്രായപ്പെട്ട സഞ്ജയ് റൗത്ത്, ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റില്‍ പള്ളികളും മദ്രസകളും ഇല്ലെന്നും പറഞ്ഞു. ആധുനികമായ സ്‌കൂളുകളും സര്‍വ്വകലാശാലകളും ഉണ്ട്. വികസിത രാഷ്ട്രമായി മാറുന്നതിന് ഉസ്‌ബെക്കിസ്ഥാന്‍ ലോകത്തിന് വഴിതുറക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യഉസ്‌ബെക്കിസ്ഥാന്‍ സൗഹൃദം നിലനിര്‍ത്താന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മാരകവും, താഷ്‌കന്റില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡുമുണ്ടെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു. 'ഉസ്‌ബെക്കിസ്ഥാന്‍ ബാബറിനെ മറന്നിട്ടില്ല. അവര്‍ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്തുടനീളം ആഘോഷിക്കുന്നു. എന്നാല്‍ ബാബറിനെ ബഹുമാനത്തോടെ നോക്കാത്തതില്‍ അവര്‍ ഇന്ത്യയോട് അസ്വസ്ഥരല്ല,' അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.