CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 15 Seconds Ago
Breaking Now

മോഹന്‍ലാല്‍ ഒരിക്കലും സ്വയം അവിശ്വസിക്കില്ല... പ്രായത്തിന്റെ സാമ്യവും പരിഗണിച്ചു ; മോഹന്‍ലാലിന്റെ മരക്കാരിലെ വേഷണത്തെ കുറിച്ച് പ്രിയദര്‍ശന്‍

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചരിത്രസിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26 ന് തിയേറ്ററിലെത്തുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ മരക്കാറായി മോഹന്‍ലാലിനെ തന്നെ തെരഞ്ഞെടുത്തതിന് പിന്നില്‍ ടൈറ്റില്‍ കഥാപാത്രത്തിന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് പറയുന്നു പ്രിയദര്‍ശന്‍.

'ഒരുപാട് പേര്‍ ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി കുഞ്ഞാലിമരക്കാര്‍ നാലാമന്‍ മരിക്കുന്നത് 53ാം വയസ്സിലാണ്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍ ഏജ് പരിഗണിക്കുമ്പോള്‍ അത് മോഹന്‍ലാലിന് ഏറെ അനുയോജ്യമായ കഥാപാത്രമായി തോന്നി. കുഞ്ഞാലിമരക്കാരോ വേലുത്തമ്പി ദളവയോ പോലെയുള്ള നാടകബിംബങ്ങള്‍ക്ക് തേജോമയമായ ഒരു പരിവേഷമുണ്ട്. മോഹന്‍ലാല്‍ മരക്കാരുടെ വേഷപ്പകര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത് അദ്ദേഹത്തെ കാണാന്‍ ജീസസിനെപ്പോലെയുണ്ടെന്നാണ്. ഇത്തരമൊരു വേഷം ചെയ്യാനുള്ള മോഹന്‍ലാലിന്റെ ആവേശത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇത്തരമൊരു അവസരം ലഭിക്കുമ്പോള്‍ പല അഭിനേതാക്കളും ചിലപ്പോള്‍ സംശയിക്കും തനിക്ക് ഇത് സാധിക്കുമോ എന്ന്. പക്ഷേ മോഹന്‍ലാല്‍ ഒരിക്കലും സ്വയം അവിശ്വസിക്കില്ല', പ്രിയദര്‍ശന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.