CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Seconds Ago
Breaking Now

തണുത്തുറയും, -2 സെല്‍ഷ്യസിലേക്ക് താപനില കൂപ്പുകുത്തും; ഗതാഗതം താറുമാറാക്കാന്‍ കനത്ത മഞ്ഞ് വരുന്നു; യുകെയുടെ പകുതി ഭാഗങ്ങളിലും മഞ്ഞെത്തുമ്പോള്‍ യാത്ര സൂക്ഷിച്ച് മതി!

രാവിലെ പെയ്യുന്ന മഞ്ഞ് മഴയും, ഐസും ചേര്‍ന്ന് യാത്രാ തടസ്സം ഉറപ്പാക്കുമെന്ന് മെറ്റ് ഓഫീസ്

യുകെയുടെ പകുതി ഭാഗങ്ങളിലും സീറോയ്ക്ക് താഴെ താപനില കൂപ്പുകുത്തുമ്പോള്‍ കാത്തിരിക്കുന്നത് യാത്രാതടസ്സങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസ് നിറഞ്ഞ റോഡും, റെയിലുകളും മൂലം യാത്രക്കിറങ്ങുന്നവര്‍ ബുദ്ധിമുട്ടിലാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഞ്ഞ് വീഴുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. 

രണ്ട് കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിവിട്ട നാശനഷ്ടങ്ങളില്‍ നിന്നും മുക്തി നേടാന്‍ പാടുപെടുന്നതിന് ഇടെയാണ് സമൂഹങ്ങളെ ബുദ്ധിമുട്ടിലാക്കി കാലാവസ്ഥ തണുത്തുറയുന്നത്. ഫെബ്രുവരി ആദ്യം രാജ്യത്ത് ആഞ്ഞടിച്ച സിയാറ കൊടുങ്കാറ്റും, ഡെന്നീസ് കൊടുങ്കാറ്റുമാണ് നാശനഷ്ടങ്ങള്‍ വിതച്ചത്. ഇതിന്റെ നഷ്ടങ്ങള്‍ നികത്താന്‍ കഴിയുന്നതിന് മുന്‍പ് തണുപ്പ് വീശുന്നതോടെ അവസ്ഥ കൂടുതല്‍ ദുസ്സഹമാകും. 

ഈ മാസത്തിലെ ഭൂരിഭാഗം സമയവും നോര്‍ത്തിലും, സ്‌കോട്ട്‌ലണ്ടിലും മഞ്ഞ് മൂലം ബുദ്ധിമുട്ടിയിരുന്നു. വാഹനാപകടങ്ങളും, ഐസ് റോഡില്‍ തടസ്സങ്ങളും മൂലം ആളുകള്‍ ജോലിക്കെത്താനും, സ്‌കൂളില്‍ പോകാനും പെടാപ്പാട് പെട്ടു. ന്യൂകാസില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ തുറക്കുന്ന സമയം നീട്ടിവെച്ചാണ് റോഡിലെ തടസ്സങ്ങള്‍ കടന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജീവനക്കാര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. രാവിലെ പെയ്യുന്ന മഞ്ഞ് മഴയും, ഐസും ചേര്‍ന്ന് യാത്രാ തടസ്സം ഉറപ്പാക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. 

യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ ജാഗ്രതയോടെ യാത്ര ചെയ്യണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. മഴയും, മഞ്ഞും ചേര്‍ന്നാണ് ഇത് സംജാതമാകുകയെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞ് കൂടുതലായും എത്തുക. മിഡ്‌ലാന്‍ഡ്‌സ്, സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ രാവിലെ 10 വരെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.