ഇടതുപക്ഷ കലാസാംസ്കാരിക സംഘടനായ സമീക്ഷ യു കെ യുടെ പുതിയ ബ്രാഞ്ചിന് യു കെ യുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തുടക്കമായി .
ഫെബ്രുവരി 23 ഞായറാഴ്ച ഷെഫീല്‍ഡില്‍ ഡോ . സീന ദേവകിയുടെ വസതിയില്‍ ശ്രീ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു .
പങ്കെടുത്തവരെ ഡോ . സീന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .
സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു യോര്‍ക്ഷയറിലെ ഒരു പ്രധാന പട്ടണമായ ഷെഫീല്‍ഡിലെ ബ്രാഞ്ചുരൂപീകരണയോഗത്തിലെ പങ്കാളിത്തം . വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്.
പ്രമുഖ യൂണിവേഴ്സിറ്റികളായ ഷെഫീല്‍ഡ് യൂണിവേഴ്സിറ്റി , ഹല്ലാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊര്ജ്യം പകര്‍ന്നു .
യോഗത്തിന് നേരിട്ടെത്തിച്ചേരാന്‍ കഴിയാതിരുന്ന സമീക്ഷ ദേശിയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു യോഗത്തിനെത്തിച്ചേര്‍ന്നവര്‍ക്ക് സമീക്ഷയുടെ ദേശിയ സമിതിയുടെ പേരില്‍ അഭിവാദ്യം അര്‍പ്പിച്ചു.
തുടര്‍ന്ന് സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയില്‍ നടത്താന്‍ ഉദ്യേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു . തുടര്‍ന്ന് എല്ലാവരും സംഘടനയില്‍ അംഗത്വം സ്വീകരിച്ചു .
സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു
പ്രസിഡന്റ് : ഡോ . അര്‍ച്ചന സോമന്
വൈ. പ്രസിഡന്റ് : ശ്രീ അഭിന്‍ വിജു
സെക്രട്ടറി : ശ്രീ. ജോഷി ഇറക്കത്തില്‍
ജോ . സെക്രട്ടറി : ശ്രീ . ഷാജു സി ബേബി
ട്രെഷറര്‍ : സ്റ്റാന്‍ലി ജോസഫ് .
ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കാനായി യോഗത്തില്‍ പങ്കെടുത്തവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു .
ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. അര്‍ച്ചന യോഗത്തില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി .
വാര്‍ത്ത; ബിജു ഗോപിനാഥ്.