CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 33 Seconds Ago
Breaking Now

ഡല്‍ഹി അക്രമണവും ട്രംപിന്റെ വരവും തമ്മില്‍ ബന്ധമുണ്ടോ ; പാക് ഐഎസ്‌ഐ ഗൂഢാലോചന നടത്തുന്നു

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുന്നതിന് പുറമെ രാജ്യത്ത് അശാന്തി പടര്‍ത്താനും ശ്രമിക്കുകയാണ്.

ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രണവും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയകരമായ സന്ദര്‍ശനത്തിലും വിറളിപിടിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്റെ കുപ്രശസ്തമായ ചാരസംഘടന ഐഎസ്‌ഐ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുന്നതിന് പുറമെ രാജ്യത്ത് അശാന്തി പടര്‍ത്താനും ശ്രമിക്കുകയാണ്. 

ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് ജില്ലകളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക് ഐഎസ്‌ഐ ആണൈന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ അധോലക സ്ലീപ്പര്‍ സെല്ലുകളും, ഐഎസ്‌ഐ ഏജന്റുമാരും ചില ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കും, വെബ്‌സൈറ്റുകള്‍ക്കും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരത പടര്‍ത്താനുള്ള ഫണ്ടിംഗ് നല്‍കുന്നതായി ഇന്റലിജന്‍സ് ശ്രോതസ്സുകള്‍ പറയുന്നു. 

ഇന്ത്യാവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി വ്യാജ ഇന്ത്യന്‍ രൂപാ നോട്ടുകള്‍ നേപ്പാള്‍, ദുബായ് എന്നിവിടങ്ങള്‍ വഴി ഐഎസ്‌ഐ എത്തിക്കുന്നുണ്ട്. 9 സുരക്ഷാ ഫീച്ചറുകളില്‍ 7 എണ്ണവും മാച്ചാകുമെന്നതിനാല്‍ ഈ വ്യാജ നോട്ടുകളെ തിരിച്ചറിയാന്‍ സാധാരണക്കാരന് സാധിക്കുന്നില്ലെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 

കറാച്ചിയിലാണ് വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്. അധോലോകത്തിന്റെ ശൃംഖലയും വ്യാജ നോട്ടുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഐഎസ്‌ഐ പ്രയോജനപ്പെടുത്തുന്നുണ്ട്. പാക് അനുകൂലികളെയും, അനധികൃത മുസ്ലീം കുടിയേറ്റക്കാരെയും ഉപയോഗിച്ച് രാജ്യത്ത് കലാപങ്ങള്‍ക്കും ഐഎസ്‌ഐ കോപ്പുകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. 

 

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ഐഎസ്‌ഐയുമായി ചേര്‍ന്ന് അശാന്തി പടര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഡല്‍ഹിയിലെ പൗരത്വ നിയമത്തിന്റെ പേരിലുള്ള അതിക്രമങ്ങളില്‍ ഐഎസ്‌ഐ ഗൂഢാലോചന പരിശോധിച്ച് വരികയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.