CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 31 Seconds Ago
Breaking Now

കൊറോണ പേടി; ജോര്‍ജ്ജ് രാജകുമാരന്റെയും, ഷാര്‍ലെറ്റ് രാജകുമാരിയുടെയും സ്‌കൂളുകള്‍ അടച്ചു; വൈറസ് ആശങ്കയില്‍ യുകെയില്‍ ഓഫീസുകള്‍ക്കും താഴുവീഴുന്നു; യൂറോപ്പില്‍ സര്‍വ്വത്ര ആശയക്കുഴപ്പം!

ഗ്രീസിലും, നോര്‍ത്ത് മാസിഡോണിയയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യൂറോപ്പില്‍ ആകെ കേസുകളുടെ എണ്ണം 458 ആയി

ജോര്‍ജ്ജ് രാജകുമാരന്റെയും, ഷാര്‍ലെറ്റ് രാജകുമാരിയുടെയും സ്‌കൂളുകള്‍ കൊറോണവൈറസ് ആശങ്ക മൂലം വിദ്യാര്‍ത്ഥികളെ തിരികെ ഐസൊലേഷനിലേക്ക് അയച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍. ഇതിനിടെ വൈറസ് ആശങ്ക മൂലം യുകെയില്‍ വിവിധ ഇടങ്ങളില്‍ ഓഫീസുകള്‍ അടയ്ക്കുന്ന കാഴ്ചയും കാണാം. ബ്രിട്ടീഷ് ജീവിതത്തിലെ എല്ലായിടത്തും കൊറോണാവൈറസ് ആശങ്കയും, കണ്‍ഫ്യൂഷനും സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പല സ്ഥാപനങ്ങളും ഇതിന് വിരുദ്ധമായി കുട്ടികളെ തിരിച്ചയയ്ക്കുകയാണ്. 

പല വന്‍ ബിസിനസ്സുകളും അടച്ചിടുന്നതിന് പുറമെ പ്രധാന കായിക മത്സരങ്ങളും റദ്ദാക്കുന്നുണ്ട്. യൂറോപ്പില്‍ പുതിയ കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. സൗത്ത് വെസ്റ്റ് ലണ്ടന്‍ തോമസ് ബാറ്റര്‍സീ സ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് തിരിച്ചയച്ചു, ഇവരുടെ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്. വൈറസ് പടരുമെന്ന ആശങ്കയില്‍ യുകെയില്‍ ചുരുങ്ങിയത് 13 സ്‌കൂളുകളാണ് അടച്ചത്. ഇറ്റലിയില്‍ കൊറോണാ മരണങ്ങള്‍ 12 ആയി ഉയര്‍ന്നതിന് പുറമെ ഫ്രാന്‍സില്‍ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു. 

ഗ്രീസിലും, നോര്‍ത്ത് മാസിഡോണിയയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യൂറോപ്പില്‍ ആകെ കേസുകളുടെ എണ്ണം 458 ആയി വര്‍ദ്ധിച്ചു. ശനിയാഴ്ച അയര്‍ലണ്ടും, ഇറ്റലിയും തമ്മില്‍ നടക്കേണ്ട റഗ്ബി മത്സരവും റദ്ദാക്കി. ഇറ്റാലിയന്‍ ആരാധകര്‍ വൈറസ് ഡബ്ലിനില്‍ എത്തിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. എന്നിരുന്നാലും റോമില്‍ മാര്‍ച്ച് 14ന് നടക്കുന്ന ഇംഗ്ലണ്ടിന്റെ സിക്‌സ് നേഷന്‍സ് മത്സരങ്ങള്‍ തടസ്സം കൂടാതെ തുടരും. മാര്‍ച്ച് 27ന് വെംബ്ലിയില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമുമായി നിശ്ചയിച്ചിട്ടുള്ള സൗഹൃദ മത്സരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇംഗ്ലണ്ട് എഫ്എ അടിയന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

യാത്രാവിലക്കുകള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് കായിക ആരാധകര്‍ യൂറോപ്പിലെ വൈറസ് പ്രഭവകേന്ദ്രമായ ഇറ്റലിയില്‍ നിന്നും യുകെയില്‍ എത്തിച്ചേരുമെന്നാണ് ഭയപ്പെടുന്നത്. ഇറ്റലിയില്‍ നിന്നും യാത്ര കഴിഞ്ഞ മടങ്ങിയെത്തിവരില്‍ പത്ത് രാജ്യങ്ങള്‍ കൊറോണ സ്ഥിരീകരിച്ചു. സൗത്ത് വെസ്റ്റ് ലണ്ടന്‍ സ്‌കൂളിലെ കുട്ടികള്‍ നോര്‍ത്തേണ്‍ ഇറ്റലിയില്‍ യാത്ര ചെയ്ത് മടങ്ങിയിരുന്നു. ആഗോള തലത്തില്‍ വൈറസ് ഭീഷണി 2020 മുഴുവന്‍ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.