CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 11 Seconds Ago
Breaking Now

കൊറോണാ രോഗികളെ ചികിത്സിക്കുന്നതിന് മുന്‍പ് വില്‍പത്രം എഴുതിക്കോ! എന്‍എച്ച്എസ് നഴ്‌സിനെ ഞെട്ടിച്ച് ഗ്ലാസ്‌ഗോ ആശുപത്രി

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സുരക്ഷിത വസ്ത്രങ്ങള്‍ ഇല്ലാതെയാണ് എന്‍എച്ച്എസ് മുന്‍നിര ജീവനക്കാര്‍ മാരക വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നത്

കൊറോണാവൈറസ് രോഗികളെ ചികിത്സിക്കാന്‍ പോകുന്നതിന് മുന്‍പ് ഇന്റന്‍സീവ് കെയര്‍ നഴ്‌സിനോട് എന്‍എച്ച്എസ് മേധാവികള്‍ വില്‍പത്രം തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച് ഞെട്ടിച്ചു. ഗ്ലാസ്‌ഗോവിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 28-കാരി ആംബര്‍ കോവനോടാണ് കൊവിഡ്-19 വാര്‍ഡില്‍ ഡ്യൂട്ടിക്ക് കയറുന്നതിന് മുന്‍പ് കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊള്ളാന്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 

28-ാം വയസ്സില്‍ പെന്‍ഷന്‍ തയ്യാറാക്കാനും, വില്‍പത്രം ഒരുക്കാനും കേള്‍ക്കേണ്ടി വന്നത് ആദ്യത്തെ നൈറ്റ് ഷിഫ്റ്റിന് കയറുന്നതിന് മുന്‍പാണ്, ആംബര്‍ ട്വിറ്ററില്‍ കുറിച്ചു. ഔദ്യോഗികമായല്ല ഈ ഉപദേശം നല്‍കിയതെങ്കിലും ചിലര്‍ ഇത്തരത്തില്‍ വില്‍പത്രം തയ്യാറാക്കിയതായി ഒരു എന്‍എച്ച്എസ് ഡോക്ടര്‍ വെളിപ്പെടുത്തി. 

ഇതിനിടെ കൊറോണാവൈറസ് ബാധിച്ച് പ്രതിരോധ ശേഷി രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചിലരുമുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഗ്ലാസ്‌ഗോവിലെ പ്രദേശവാസികള്‍ ആംബറിന്റെയും, സഹജീവനക്കാരുടെയും ത്യാഗത്തിന് പ്രശംസ നേരുന്നുണ്ട്. അതേസമയം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സുരക്ഷിത വസ്ത്രങ്ങള്‍ ഇല്ലാതെയാണ് എന്‍എച്ച്എസ് മുന്‍നിര ജീവനക്കാര്‍ മാരക വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നത്. 

ആവശ്യത്തിന് ഗ്ലൗസും, മാസ്‌കും, ഏപ്രണുകളും, ഗോഗിള്‍സും ഉള്‍പ്പെടെയുള്ളവ മഹാമാരിക്ക് ഇടയിലും എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിന് എതിരെ ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്ത് വന്നു. വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ആവശ്യത്തിന് സുരക്ഷിത വസ്ത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ മരിച്ചുവീഴുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.