CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Seconds Ago
Breaking Now

കൊറോണ; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്

ലോകത്ത് നിലിവില്‍ കൊറോണവൈറസ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ്.

കൊറോണ വൈറസ് വ്യാപനം അതിവേഗം പടരുന്ന  അമേരിക്കയില്‍  രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതുസംബന്ധിച്ച ബില്‍ സെനറ്റില്‍ രണ്ടു ദിവസം ചര്‍ച്ചക്കിട്ട ശേഷം ജനപ്രതിനിധി സഭ പാസാക്കി.

ബുധനാഴ്ച തൊഴില്‍ നഷ്ടപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് നിരക്കിലെത്തിയിരുന്നു. 33 ലക്ഷം പേരാണ് തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തത്.

ലോകത്ത് നിലിവില്‍ കൊറോണവൈറസ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം ഒരു ലക്ഷംപിന്നിട്ടു. രണ്ട് ട്രില്യന്‍ ഡോളറിന്റെ പാക്കേജില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ട്രംപ് നന്ദി അറിയിച്ചു. 'അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുപാര്‍ട്ടികളും അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് നന്ദി അറിയിക്കുന്നു' ട്രംപ് പറഞ്ഞു.

അതേ സമയം വൈറ്റ്ഹൗസില്‍ നടന്ന ചരിത്രപരമായ ഒപ്പിടല്‍ ചടങ്ങിലേക്ക് റിപ്പബ്ലിക്കന്‍ എംപിമാരെ  ക്ഷണിച്ചിരുന്നില്ല. മുന്‍പുള്ള ഏത് ദുരിതാശ്വസാ ബില്ലിനേക്കാളും ഇരട്ടി വലുതാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇത് നമ്മുടെ രാജ്യത്തെ കുടുംബങ്ങള്‍,തൊഴിലാളികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശ്വാസം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

ബില്ലില്‍ ഒപ്പുവെക്കുന്നതിന് തൊട്ടുമുമ്പായി ദേശീയ പ്രതിരോധത്തിന് ആവശ്യമായ ഇനങ്ങള്‍ ഉണ്ടാക്കാന്‍ സ്വകാര്യ വ്യവസായങ്ങളെ പ്രേരിപ്പിക്കാന്‍ പ്രസിഡന്റിനുള്ള അധികാരം ട്രംപ് ഉപയോഗിച്ചിരുന്നു. വെന്റിലേറ്ററുകളും മറ്റും നിര്‍മിക്കുന്നതിനായിട്ടായിരുന്നു അത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.