CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 39 Seconds Ago
Breaking Now

കൊറോണ വെറും മാധ്യമങ്ങളുടെ പേടിപ്പിക്കല്‍; വെല്ലുവിളിച്ച് മിനിസ്ട്രി യാത്ര പോയ ക്രിസ്ത്യന്‍ പാസ്റ്ററിന്റെ ജീവന്‍ കവര്‍ന്ന് വൈറസ്!

വൈറസ് വരുന്നത് പോലെ പോകുമെന്നാണ് പാസ്റ്റര്‍ വിശ്വസിച്ചത്

മാധ്യമങ്ങള്‍ ഭയപ്പെടുത്താനായി നടത്തുന്ന പ്രചരണങ്ങള്‍ മാത്രമാണ് കൊറോണാവൈറസ് മഹാമാരിയെന്നാണ് ക്രിസ്ത്യന്‍ പാസ്റ്ററായിരുന്ന ലാന്‍ഡണ്‍ സ്ട്രാഡ്‌ലിന്‍ വാദിച്ചിരുന്നത്. അങ്ങിനെ വാദിച്ച് തന്റെ പരിപാടികളുമായി മുന്നോട്ട് പോയ പാസ്റ്ററെ ഒടുവില്‍ വൈറസ് തന്നെ വീഴ്ത്തി. വിര്‍ജിനിയയില്‍ മാരകമായ വൈറസ് ബാധിച്ച് മരിച്ച വ്യക്തികളില്‍ ഒരാളായാണ് ഇതോടെ സ്പ്രാഡ്‌ലിന്റെ പേരും രേഖപ്പെടുത്തിയത്. 

വിര്‍ജിനിയ ഗ്രെറ്റ്‌നയില്‍ നിന്നുള്ള ലാന്‍ഡണ്‍ സ്പ്രാഡ്‌ലിന്‍ നോര്‍ത്ത് കരോളിന കോണ്‍കോഡിലെ ആട്രിയം ഹെല്‍ത്ത് കബാരസ് ഹോസ്പിറ്റലിലാണ് മരിച്ചത്. കൊറോണാവൈറസ് ബാധിച്ച ഇദ്ദേഹത്തിന് ഡബിള്‍ ന്യൂമോണിയയാണ് പിടിപെട്ടത്. ന്യൂ ഓര്‍ലിയാന്‍സിലേക്ക് ഭാര്യക്കൊപ്പം മിനിസ്ട്രി യാത്ര നടത്തവെയാണ് സ്പ്രാഡ്‌ലിന്‍ രോഗബാധിതനായി മാറിയത്. ട്രാവലിംഗ് മ്യൂസിക്കല്‍ മിനിസ്റ്ററും, ഗിറ്റാറിസ്റ്റുമായിരുന്ന സ്പ്രാഡ്‌ലിന്‍ ന്യൂ ഓര്‍ലിയന്‍സുകാരുടെ പാപവും, കാമാസക്തിയും കഴുകിക്കളയാനാണ് ഭാര്യക്കും, കുടുംബത്തൊടും ഒപ്പം യാത്രക്കിറങ്ങിയത്. 

കൊറോണാവൈറസ് മരണങ്ങള്‍ ഫ് ളൂവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് 66-കാരനായ ഇവാഞ്ചലിസ്റ്റ് ഓണ്‍ലൈനില്‍ അവകാശപ്പെട്ടിരുന്നു. കൊറോണാവൈറസ് പ്രശ്‌നമാണെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും മാധ്യമങ്ങള്‍ ഭയവും, നല്ലതിനേക്കാള്‍ വലിയ ദോഷവുമാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന് സ്പ്രാഡ്‌ലിന്‍ വാദിച്ചു. വൈറസ് വരുന്നത് പോലെ പോകുമെന്നാണ് പാസ്റ്റര്‍ വിശ്വസിച്ചത്. ജീവിതത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നിടത്തോളം ഒരു വൈറസും തന്നില്‍ ചേരില്ലെന്നും പാസ്റ്റര്‍ പറഞ്ഞിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.